തിരുവല്ല: ജിഎസ്ടിയുടെ മറവില്‍ നാട്ടുകാരെ പിഴിയുന്ന ഹോട്ടലുകള്‍ക്കെതിരെ അന്വേഷണവുമില്ല, പരിശോധനയുമില്ല.മാനദണ്ഡങ്ങള്കാറ്റില് പറത്തിയാണ് ഇപ്പോഴും വിവിധ ഇടങ്ങളില്‍ തട്ടിപ്പ് നടത്തുന്നത്. തോന്നും പോലെ വില വാങ്ങുന്ന സ്ഥാപനങ്ങള്‍ നിരവധിയുണ്ടങ്കിലും ആദായനികുതി വകുപ്പോ,വാണിജ്യവകുപ്പോ ഇക്കാര്യങ്ങളില്‍ ഇടപെടാറില്ല. ഹോട്ടലുകളിലും, റസ്റ്റോറന്റുകളിലും ജിഎസ്ടിയുടെ പേരില്‍ അമിത തുക ഈടാക്കുന്നത് കണ്ടെത്താന്‍ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം സംസ്ഥാനത്തെ പലേ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചും റെയ്ഡുകള്‍ നടത്തി. പക്ഷേ തിരുവല്ലയിലെ വലിയ ചൂഷണം തടയാന്‍ ഇതേ വരെ നടപടികളൊന്നുമായിട്ടില്ല.
ജിഎസടി നിരക്കിന്റെ പരിധിയില്‍ വരുന്നവയും വരാത്തവയും തിരുവല്ലയിലുണ്ട് പക്ഷേ എല്ലായിടത്തും ജിഎസ്ടി ഈടാക്കുന്നുണ്ട്്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വ്യാപാര മേഖലയുമായി ബന്ധപ്പെട്ട വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവ ഇക്കാര്യങ്ങളില്‍ ഫലപ്രദമായി ഇടപെടാത്തതിന് പിന്നില്‍ വലിയ തോതിലുള്ള ഇടപെടലുകളും അഴിമതിയും ഉണ്ടന്നത് പരസ്യമായ രഹസ്യമാണ്. ഗുണഭോക്താക്കളില്‍ നിന്നും അമിത തുക ഈടാക്കുകയും ഈ തുക ജിഎസടിയായി അടയ്ക്കാതിരിക്കുകയും ചെയ്യുന്ന ഹോട്ടലുകളാണ് എറിയ പക്ഷവും ഇവക്കെതിരെ കര്‍ശന നടപടി ഭാവിയില്‍ ഉണ്ടാകുമെങ്കിലും അതു വരെ ജനം അമിത വില നല്‍കണമോ എന്ന ചോദ്യമാണ് ഉയരുന്നത്. 20 ലക്ഷം രുപ വിറ്റുവരവുള്ള ഹോട്ടലുകളാണ് ജിഎസ്ടി നല്‍കേണ്ടത്.
ജി.എസ്.ടി.5 ശതമാനംമാത്രമെങ്കില് അത് ഹോട്ടലിന്റെ ബോര്‍ഡിലും ബില്ലിലും കാണിച്ചിരിക്കണം. വാര്‍ഷിക വിറ്റുവരവ് 75 ലക്ഷത്തില്‍ താഴെ മാത്രമെങ്കില്‍ അത്തരം സ്ഥാപനങ്ങള്‍ 5 ശതമാനം മാത്രമായി പരിമിതപ്പെടുത്തുന്ന പദ്ധതി സ്വീകരിക്കാം എന്നാല്‍ ഈ അഞ്ചു ശതമാനം ഉപഭോക്താവില്‍ നിന്നും ഈടാക്കാതെ ഹോട്ടല്‍,റസ്റ്റോറന്റ് ഉടമകള്‍ തങ്ങളുടെ വരുമാനത്തില്‍ നിന്നും തുക അടയ്ക്കേണ്ടയിടത്താണ് സര്‍ക്കാരിനേയും ജനങ്ങളേയും വഞ്ചിച്ചു ഇത്തരത്തില്‍ കൊള്ളയടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: