പാലക്കാട്:ചെര്‍പ്പുളശ്ശേരിയിലെ ദളിത് പൂജാരി ബിജു നാരായണനെതിരെ നടന്ന അക്രമത്തെ ജില്ലാ ഹിന്ദു ഐക്യവേദി കര്‍മ്മസമിതി അപലപിച്ചു.നേരത്തെയുും ഇദ്ദേഹത്തിനെതിരെ അക്രമം നടന്നിട്ടുണ്ട്.എന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത പോലീസിന്റെ അനാസ്ഥക്കെതിരെ ഹിന്ദുഐക്യവേദി ശക്തമായി പ്രതിഷേധിച്ചു.കുറ്റവാളികളെ ഉടന്‍ പിടികൂടി കര്‍ശന നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.ചെയര്മാന് ജി.രാമചന്ദ്രന്,വൈസ്.ചെയര്മാന് ആറുച്ചാമി അമ്പലക്കാട്,ജനറല്‍ കണ്‍വീനര്‍ പി.എന്‍.ശ്രീരാമന്,ജോ.കണ്‍വീനര്‍ പ്രസാദ് വെണ്ണക്കര,ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി പി.ഹരിദാസ്,സംഘടനാ സെക്രട്ടറി വണ്ടാഴി പ്രഭാകരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: