പുല്‍പ്പള്ളി : വൈദേശിക കപട മതേതരത്വ ചിന്ത വലിച്ചെറിഞ്ഞ് മതേതരത്വ അനന്തര ഭാരത സൃഷ്ടിക്കുള്ള സമയമായെന്ന് ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ എ.കെ.ശ്രീധരന് അഭിപ്രായപ്പെട്ടു. വിജയദശമി ആഘോഷത്തോടനുബന്ധിച്ച് രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പദസഞ്ചലനത്തിനുശേഷം പുല്‍പ്പള്ളിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാണ വേളയില്‍ ബി.ആര്.അംബേദ്ക്കറെ പോലുള്ള മഹാരഥന്മാര് ബോധപൂര്‍വ്വം ഒഴിവാക്കിയ മതേതരത്വ-സോഷ്യലിസ്റ്റ് പദപ്രയോഗങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖ്യത്തില്‍ തിരുകികയറ്റിയത് 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ അന്നത്തെ കോണ്‍ഗ്രസ് ഭരണാധികാരികളാണ്.
ഇന്ന് ഹൈന്ദവമായ എന്തും വര്‍ഗ്ഗീയവും ഹൈന്ദവ ഇതരമായതെല്ലാം മതേതരത്വവുമെന്ന് വ്യാഖ്യാനിച്ച് ഹൈന്ദവതയെ താഴ്ത്തികെട്ടാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നത്. മുസ്ലീം സമുദായത്തിലെ വിധവകള്‍ക്ക് ഭവന നിര്‍മ്മാണത്തിന് സര്‍ക്കാര്‍ നല്കുന്ന ധനസഹായം മതേതരത്വമാണെന്നും ഹൈന്ദവ സമൂഹത്തിലെ നിര്‍ദ്ധനരായ വിധവകള്‍ക്ക് വീട് വെക്കാന്‍ സര്‍ക്കാര്‍ധനസഹായം ചോദിച്ചാല്‍ വര്‍ഗ്ഗീയതയാണെന്നും വന്നിരിക്കുന്നു. വൈദേശികര്‍ ഇന്ത്യ വിട്ടപ്പോള്‍ നമ്മുടെ മണ്ണ് സ്വതന്ത്രമായതുപോലെ വൈദേശിക ചിന്തയുടെ അടിമത്വത്തില്‍ നിന്ന് ഇന്ത്യന്‍ മനസുകള്‍ മോചിതമാവാത്തതാണ് ഇന്നും നാം അനുഭവിക്കുന്ന ദുരന്തങ്ങള്ക്കുകാരണം. ഇതില്‍നിന്നുള്ള മോചനമാണ്, സര്‍വ്വ മത സമത്വം ഉറപ്പാക്കുകയാണ് രാഷ്ട്രീയ സ്വയം സേവക സംഘം ലക്ഷ്യം വെക്കുന്ന രാഷ്ട്ര വ്യവസ്ഥിതിയെന്നും അദ്ദേഹം വ്യക്തമാക്കി.ക്യാപ്റ്റന്‍ വി.ഡി.കരുണാകരന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സംഘചാലക് എം.എം.ദാമോദരന്‍ സംബന്ധിച്ചു. പുല്‍പ്പള്ളി ഗുരുദേവ ക്ഷേത്രാങ്കണത്തില്‍നിന്നും ആരംഭിച്ച പഥസഞ്ചലനം ടൗണ്‍ ചുറ്റി മീനംകൊല്ലിയിലൂടെ താഴെയങ്ങാടി വഴി വിജയ ഹയര്‍സെക്കണ്ടറി സ്കൂള്‍ മൈതാനിയില്‍ സമാപിച്ചു.
പുല്‍പ്പള്ളിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ എ.കെ.ശ്രീധരന് മുഖ്യപ്രഭാഷണം നടത്തുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: