തിരുവനന്തപുരം : കേരളത്തിന്റെ ആതിഥ്യം സംബന്ധിച്ച് ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് നല്ല മതിപ്പ്. ഹോട്ടല്‍ ലീലാ റാവിസിലെ ആതിഥ്യവും താമസ സൗകര്യവുമെല്ലാം തനിക്ക് ഏറെ ഇഷ്ടമായതായി അദ്ദേഹം സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കി.
അദ്ദേഹത്തെപ്പോലൊരു അതിഥിയെ ലഭിച്ചത് തങ്ങള്‍ക്കും ഏറെ സന്തോഷം നല്‍കിയെന്നും അദ്ദേഹം സംതൃപ്തനാണെന്ന് അറിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും സുല്‍ത്താന്‍ എഴുതി നല്‍കിയ കത്ത് സ്മരണയ്‌ക്കായി സൂക്ഷിച്ചുവയ്‌ക്കുമെന്നും ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബി. രവിപിള്ള അറിയിച്ചു.
ഹോട്ടലിലെ ഒരു സ്യൂട്ട് ഇനി മുതല്‍ ഡോ. സുല്‍ത്താന്‍ സ്യൂട്ട് എന്ന് അറിയപ്പെടും. പുറമെ അദ്ദേഹം ഏറ്റവും ആസ്വദിച്ച് കഴിച്ച തിരുവനന്തപുരം മട്ടന്‍ പെരട്ടിന് ഡോ. സുല്‍ത്താന്‍ മട്ടന്‍ സ്‌പെഷ്യല്‍ എന്നു മെനുവില്‍ പുനര്‍നാമകരണം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് : ശ്രീകാന്ത് – 9947477200, ശ്രീജിത്ത് – 9061210006.
















