ചിറയിന്‍കീഴ്: ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ചിറയിന്‍കീഴ് ഐസിഡിഎസിന്റെ ആഭിമുഖ്യത്തില്‍ അങ്കണവാടി കുട്ടികളുടെ അമ്മമാരെ പങ്കെടുപ്പിച്ച് അമൃതം ന്യൂട്രിമിക്‌സ് ഉപയോഗിച്ചുള്ള പാചകമത്സരം നടന്നു. ഉദ്ഘാടനം ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.സുഭാഷ് നിര്‍വ്വഹിച്ചു. രുചിയേറും വിഭവങ്ങളുമായാണ് 200ഓളം അമ്മമാര്‍ മത്സരത്തിനെത്തിയത്. കുട്ടികള്‍ക്ക് അംഗന്‍വാടിയില്‍ നല്‍കുന്ന അമൃതം പൊടി ഉപയോഗിച്ചാണ് അമ്മമാര്‍ വിഭവങ്ങള്‍ തയ്യാറാക്കിയത്. വിജയികളായ അമ്മമാര്‍ക്കുള്ള സമ്മാനദാനം ചിറയിന്‍കീഴ് ബ്ലോക്ക് പ്രസിഡന്റ് ആര്‍.സുഭാഷ് നിര്‍വ്വഹിച്ചു.
















