നിലമ്പൂര്‍: കാര്‍ വാടകക്ക് വിളിച്ച് വില്പന നടത്തിയ സംഘത്തിലെ വാഹന ശേഖരം ആരെയും ഞെട്ടിക്കുന്നതാണ് ഇന്നോവ, എര്‍ട്ടിക, റിറ്റ്സ്, സ്വിഫ്റ്റ്, ഹ്യുണ്ടായി കമ്പനിയുടെ ഐ10, ഐ20, ആള്‍ട്ടോ, എന്നിവയടക്കം 27 കാറുകളാണ് വണ്ടൂര്‍ സ്വദേശി ചോലക്കല്‍ സ്വാലിഹ്, നിലമ്പൂര്‍ അയ്യാര്‍ പൊയില്‍ സ്വദേശി അച്ചിപ്പുറത്ത് അനീഷ് എന്നിവര്‍ ചേര്‍ന്ന് തട്ടിപ്പ് നടത്തിയത്. നേരത്തെ വണ്ടൂര്‍ പൊലിസ് പ്രതികളെ പിടികൂടിയിരുന്നങ്കിലും കുടുതല്‍ വാഹനത്തിട്ടപ്പ് നിലമ്പുര്‍ മേഖലയിലായതിനാല്‍ കേസ് നിലമ്പൂര്‍ പോലീസാണ് അന്വേഷിച്ചത്. വാഹനം വാടകക്ക് വിളിച്ചതിന് ശേഷം മറിച്ച് വില്‍ക്കുകയായിരുന്നു ഇവരുടെ രീതി. ഇനിയും ചില കേസ്സുകളില്‍ കുടി തെളിവെടുപ്പ് നടത്താനുള്ളതിനാല്‍ പോലിസ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും.
ഇതില്‍ ഒന്നാം പ്രതിയായ അനീഷ് ആര്‍ടിഒ ഓഫിസിലെ ഏജന്റായിരുന്നു. ഈ ബന്ധം ഉപയോഗിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തി വന്നിരുന്നത് കൂടാതെ ഇയാള്‍ ഡ്രൈവിങ് സ്കുള് അദ്ധ്യാപകനായും ജോലിയെടുത്തിട്ടുണ്ട്. പിടികൂടിയ വാഹനങ്ങള്‍ സൂക്ഷിക്കുന്നത് പോലിസിന് തലവേദനയായിട്ടുണ്.
ഒറിജിനല്‍ ആര്‍സിയുമായി എത്തുന്ന വാഹന ഉടമകള്‍ക്ക് വാഹനം കൈമാറുന്നത്. നിലമ്പൂര്‍ സ്റ്റേഷന് പരിസരത്താണ് 16 കാറുകള്‍ കൂട്ടിയിട്ടിരിക്കുന്നത്. നിലമ്പുര്‍ എസ്ഐ.ബിനു തോമസ്, എഎസ്ഐ രവീന്ദ്രന് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: