എല്ലാവര്ക്കും ഡോക്ടറും എന്‍ജിനീയറുമാകണം. എന്‍ട്രന്‍സ് ബഹളം. പെട്ടിക്കടകള്‍ പോലെ എന്‍ജിനീയറിംഗ് കോളജുകള്‍. സ്വാശ്രയ കോളജുകളില്‍ ആയിരക്കണക്കിന് എന്‍ജിനീയറിങ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. ചില കോളജുകളില്‍ ഒരു ബാച്ചിലേക്ക് ഒന്നോ രണ്ടോ വിദ്യാര്‍ത്ഥികള്‍ മാത്രം. മെറിറ്റ് സീറ്റുകളിലേക്കുപോലും വേണ്ടത്ര വിദ്യാര്‍ത്ഥികളില്ല.
എന്‍ജിനീയറിങ് ബിരുദധാരികളില്‍ അറുപത് ശതമാനം പേര്‍ക്കും ജോലി കിട്ടിയിട്ടില്ലെന്നും, അവര്‍ മറ്റ് തൊഴില്‍മേഖലയിലേക്ക് തിരിയുകയാണെന്നും വാര്‍ത്തയുണ്ടായിരുന്നു. പതിനഞ്ചോളം കോളജുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുന്നതായും പത്രവാര്‍ത്തയുണ്ടായിരുന്നു.
ജീവനക്കാര്‍ക്ക് മാസങ്ങളായി ശമ്പളം നല്‍കാത്ത കോളജുകളുണ്ടത്രെ. പത്ത് ശതമാനം മാത്രം വിജയം നേടിയ കോളജുകളുണ്ടത്രെ. എന്‍ജിനീയറിങ് ക്യാമ്പസ് സെലക്ഷനിലൂടെ പലര്‍ക്കും മെച്ചപ്പെട്ട ജോലിയും ലഭിച്ചിട്ടുണ്ട്.
ആര്‍ട്സ്, സയന്‍സ് കോളജുകളില്‍ ഡിഗ്രി കോഴ്സിന് വേണ്ടത്ര അപേക്ഷകരുണ്ട്. അവയെല്ലാം പ്രവേശനത്തിന് മാര്‍ക്കിന്റെ മാനദണ്ഡം ഏതാണ്ടൊക്കെ കൃത്യമായി പരിശോധിക്കുന്നുണ്ട്. മാനേജ്മെന്റിന്റെ സീറ്റുകളില്‍പോലും ഇപ്പോള്‍ മെറിറ്റ് പരിഗണിക്കപ്പെടുന്നുണ്ട്.
കോമേഴ്സിനിപ്പോള് നല്ല ഡിമാന്റാണത്രേ. ഇതിനിടെ ഒരു മെഡിക്കല്‍ കോളജില്‍ അഞ്ചാറുമാസമായി ഡോക്ടര്‍മാര്‍ക്ക് ശമ്പളം കൊടുക്കുന്നില്ലത്രേ. നാലോളം മെഡിക്കല്‍ കോളജുകള്‍ വില്ക്കാന് പോകുന്നു. വില്പനക്കായി അതിലൊരെണ്ണത്തിന്റെ പരസ്യവും പത്രത്തില്‍ വന്നുകഴിഞ്ഞു.
ഏതായാലും എന്‍ജിനീയറിങ് വിദ്യാഭ്യാസ മേഖലയിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ കുത്തൊഴുക്കിന് സമകാലീന സാഹചര്യങ്ങള്‍ കടിഞ്ഞാണിടും. പ്രവേശനം, പഠനം, റിസല്‍ട്ട്, സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച് അന്വേഷിക്കുന്നതിനുള്ള സര്‍ക്കാര്‍ സംവിധാനങ്ങളും സുതാര്യമായി പ്രവര്‍ത്തിക്കണം.
ചെറാട്ടു ബാലകൃഷ്ണന്,
തലോര്‍, തൃശൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: