പുന്നപ്ര: പറവൂര്‍ ഗലീലിയോ കടപ്പുറത്ത് സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷം, പ്രദേശവാസികള്‍ പോലീസില്‍ പരാതികള്‍ നല്‍കി വലഞ്ഞു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് വഴി നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. റെയില്‍വേ ട്രാക്ക് കേന്ദ്രീകരിച്ച് രാവിലെയും വൈകിട്ടും യുവാക്കളുടെ സംഘം തമ്പടിച്ചാണ് വിദ്യാര്‍ത്ഥിനികളെ കളിയാക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത്. ഇവരില്‍ പലരും ലഹരിക്ക് അടിമകളാണ്. നേരം ഇരുട്ടിയില്‍ റോഡിലും റെയില്‍വേ ട്രാക്ക് കേന്ദ്രീകരിച്ചും മദ്യപരുടെ അഴിഞ്ഞാട്ടമാണ്. പോലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയരുന്നു.
















