തിരുവനന്തപുരം: ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി 28ന് എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് സൗജന്യ ഹൃദയപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. മെഡിക്കല്‍ കോളജിന് എതിര്‍വശത്തുള്ള സോപാനം ട്രിഡ കോംപ്ലക്‌സിലെ ഹിന്ദ് ലാബ്‌സ് സ്‌പെഷ്യാലിറ്റി ക്ലിനിക്കില്‍ രാവിലെ ഒന്‍പതു മുതല്‍ ഒന്നുവരെയാണ് ക്യാമ്പ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നൂറുപേര്‍ക്കാണ് ക്യാംപില്‍ പ്രവേശനം. പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ. അശോക് ചന്ദ്ര റാവുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ക്യാംപില്‍ പരിശോധനകളും മരുന്നുകളും സൗജന്യമായിരിക്കും. രക്തത്തിലെ പഞ്ചസാര, ലിപിഡ് പ്രൊഫൈല്‍, രക്തസമ്മര്‍ദം, ബോഡി മാസ് ഇന്‍ഡക്‌സ്, ഇസിജി, കൊളസ്‌ട്രോള്‍ എന്നീ പരിശോധനകളാണ് സൗജന്യമായി നടത്തുക. . എക്കോ ടെസ്റ്റ്, ട്രെഡ് മില്‍ പരിശോധന എന്നിവയ്‌ക്ക് 15 ശതമാനം ഇളവ് ലഭിക്കും. രജിസ്റ്റര്‍ ചെയ്യാന്‍ രാവിലെ ഒന്‍പതിനും വൈകിട്ട് അഞ്ചിനും മധ്യേ 9400027969, 0471-2443445 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം.
















