നെടുമങ്ങാട്: പാലോട് റോഡിലെ ഇരുവശങ്ങളും അപകടക്കെണിയാകുന്നു. രണ്ടു വാഹനങ്ങള്‍ ഒരുമിച്ചു വന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കുഴികളില്‍ അകപ്പെടും. പേരയം ജംഗ്ഷന്‍ മുതല്‍ ത്രിവേണി വരേ മൂന്നിടത്തായി റോഡ് തകര്‍ന്ന അവസ്ഥയിലാണ്. ത്രിവേണി മുതല്‍ ചെല്ലഞ്ചിയിലേക്കു പോകുന്ന റോഡില്‍ രണ്ടു വശങ്ങളിലും അപകടക്കുഴികളാണ്. സ്വകാര്യ കമ്പനികളുടെ കേബിള്‍ ഇടുന്നതിനായി എടുത്ത കുഴികളാണ് മണ്ണൊലിച്ചു പോയി വലിയകുഴികളായത്.
ചെല്ലഞ്ചി സ്‌ക്കൂള്‍ ജംഗ്്ഷന്‍ മുതല്‍ സപ്തപുരം പാണയത്തേക്കുള്ള റോഡിന്റെ സ്ഥിതിയും ഏറെ പരിതാപകരമാണ്. നന്ദിയോട് ഗ്രാമ പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ഇവിടെ നല്ലൊരു റോഡ് നിര്‍മ്മിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. നൂറുകണക്കിന് കുടുംബങ്ങളാണ് ഇവിടെ റോഡില്ലാതെ വിഷമിക്കുന്നത്. പൊതുമരാമത്തു വകുപ്പിന്റെ കാര്യക്ഷമതയില്ലായ്‌മയാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
















