തിരുവനന്തപുരം: സോളാര്‍ കേസില്‍ ജുഡീഷല്‍ കമ്മീഷന്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് സരിത എസ്. നായര്‍. റിപ്പോര്‍ട്ട് വന്നതിനുശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞു.
സോളാര്‍ കേസിലെ ജുഡീഷല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു മുഖ്യമന്ത്രി പിണറായി വിജയനു ജസ്റ്റീസ് ജി. ശിവരാജന്‍ റിപ്പോര്‍ട്ട് കൈമാറും. പ്രവര്‍ത്തനമാരംഭിച്ചു മൂന്നര വര്‍ഷത്തിനു ശേഷമാണ് റിട്ടയേഡ് ജസ്റ്റീസ് ജി. ശിവരാജന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
















