അങ്ങാടിപ്പുറം: ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍വേ പാതയില്‍ ചെറുകരക്കും അങ്ങാടിപ്പുറത്തിനുമിടയില്‍ കുന്നപള്ളിക്ക് സമീപം പാളത്തില്‍ വിള്ളല്‍ കണ്ടെത്തി.
ഇന്നലെ രാവിലെ ഒരു ഗുഡ്സ് ട്രെയിന്‍ പോയതിന് ശേഷമാണ് പാളത്തില്‍ പൊട്ടല്‍ കണ്ടത്.
ഇതിനു പിന്നാലെ എത്തേണ്ട പാസഞ്ചര്‍ ട്രെയിന്‍ വരുന്നതിന് മുമ്പ് പാളത്തിലെ വിള്ളല്‍ കണ്ടെത്തിയത് വന്‍ദുരന്തമാണ് ഒഴിവാക്കിയത് പിന്നീട് രാജാറാണി എക്സ്പ്രസ്സ് അടക്കം ഈ റൂട്ടില്‍ ഓടുന്ന എല്ലാ ട്രെയിനുകളും വൈകിയാണ് ഓടിയത്.
അധികൃതര്‍ സ്ഥലത്തെത്തി റെയില്‍പാളത്തില്‍ അറ്റകുറ്റപണികള്‍ ചെയ്തു ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാക്കിയെങ്കിലും അങ്ങാടിപ്പുറത്തിനും ചെറുകരക്കുമിടയില് വേഗതകുറച്ചാണ് ട്രെയിനുകള്‍ ഓടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: