ആലപ്പുഴ: മാതാ അമൃതാനന്ദമയീ മഠത്തിന്റെ കീഴിലെ അമൃതശ്രീ സ്വാശ്രയ സംഘം പ്രവര്‍ത്തകരുടെ ജില്ലാതല സംഗമം 27ന് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. രാവിലെ 9ന് പ്രവര്‍ത്തക സമ്മേളനത്തിന് ബ്രഹ്മചാരിണി നിഷ്ഠാമൃത ചൈതന്യ ദീപം തെളിയിക്കും. അമൃതശ്രീ ചീഫ് കോഡിനേറ്റര്‍ ആര്‍. രംഗനാഥന്‍ അദ്ധ്യക്ഷനാകും. കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. കലാപരിപാടികള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. നഗരസഭാദ്ധ്യക്ഷന്‍ തോമസ് ജോസഫ് സന്ദേശം നല്‍കും. നഗരസഭാ കൗണ്‍സിലര്‍ കവിത, പുന്നപ്ര വടക്കുപഞ്ചായത്തംഗം എല്‍.പി. ജയചന്ദ്രന്‍, കൗണ്‍സിലര്‍ കെ.എ. സാബു, അമൃതശ്രീ ജില്ലാ കോഡിനേറ്റര്‍ ഇ.വി. കലേശന്‍ തുടങ്ങിയവര്‍ സംസാരിക്കും. തിരുവല്ല മാതാ അമൃതാനന്ദമയി മഠം മഠാധിപതി ബ്രഹ്മചാരിണി ഭവ്യാമൃത ചൈതന്യ നയിക്കുന്ന മഹാമംഗള പൂജ, അമൃതശ്രീ അംഗങ്ങളുടെ കലാപരിപാടികള്‍, സമ്മാനദാനം എന്നിവ നടക്കും.
















