മുഹമ്മ: മുഹമ്മ ബസ്റ്റാന്റിന് സമീപത്തു നിന്നും കഞ്ചാവ് പൊതിയുമായി രണ്ടുയുവാക്കളെ മുഹമ്മ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കാവുങ്കല്‍ കണ്ണംകുടി വീട്ടില്‍ ബാലചന്ദ്രന്‍(19),ആലപ്പുഴ തിരുമല വാര്‍ഡ് പുതുവല്‍ വീട്ടില്‍ ബിലാല്‍(20)എന്നിവരെയാണ് മുഹമ്മ എസ് ഐ എം അജയ് മോഹന്റെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച വൈകിട്ട് പിടികൂടിയത്. ഞായകുറച്ചു നാളുകളായി മുഹമ്മ ബസ്റ്റാന്റിന്റെ പരിസരത്ത് വിദ്യാര്‍ഥികള്‍ക്ക് ബൈക്കുകളിലെത്തി കഞ്ചാവ് നല്‍കുന്നതിനതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസിന്റെയും പൊലീസിന്റെ നീരീക്ഷണത്തിലായിരുന്നു. എന്നാല്‍ ഇവര്‍ക്ക് കഞ്ചായത്ത് എത്തിച്ചുകൊടുക്കുന്ന സംഘത്തെ പിടികൂടാനായില്ല.
















