Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള പോലീസിന് കേന്ദ്രത്തെ എന്തും പറയാം; ചോദിക്കാന്‍ ആരുമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2017, 09:11 pm IST
in Kerala

തൃശൂര്‍: തൃശൂര്‍ പോലീസ് അക്കാദമിയിലെ വാട്‌സ് ആപ് ഗ്രൂപ്പില്‍ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വ്യാപക പോസ്റ്റുകള്‍. രാജ്യ ദ്രോഹപരമായ പോസ്റ്റുകള്‍ വരെ പോലീസ് വാട്‌സ് ആപ് ഗ്രൂപ്പുകളിലുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരുമാസം തികയുന്ന വേളയിലാണ് തൃശൂര്‍ പോലീസ് അക്കാദമിയില്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന വാട്‌സ് ആപ് ഗ്രൂപ്പ് ആരംഭിച്ചത്.

ഗ്രൂപ്പിന്റെ തുടക്കം മുതല്‍ക്കേ പ്രധാനമന്ത്രിയേയും കേന്ദ്ര സര്‍ക്കാരിനെയും അധിക്ഷേപിക്കുന്ന നൂറ് കണക്കിന് പോസ്റ്റുകളാണ് വന്നിരുന്നത്. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രധാനമന്ത്രിക്കൊപ്പം മെട്രോയില്‍ കയറിയതിനെതിരെ വലിയ കളിയാക്കലാണ് ഗ്രൂപ്പില്‍ ഉണ്ടായത്. കുമ്മനം രാജശേഖരനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള നിരവധി പോസ്റ്റുകളും ഗ്രൂപ്പില്‍ വന്നിരുന്നു.

പോലീസ് അക്കാദമിയിലെ എല്ലാ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയുള്ള വാട്‌സ് ആപ് ഗ്രൂപ്പാണിത്. അസോസിയേഷന്‍ ഭാരവാഹികളാണ് ഗ്രൂപ്പിന്റെ അഡ്മിന്‍. പ്രധാനമന്ത്രിയെ എതിര്‍ക്കുന്നതിനെ ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ മറ്റുള്ളവരുടെ നോട്ടപ്പുള്ളിയാകുന്നതാണ് പതിവ്. ആരെങ്കിലും ഗ്രൂപ്പില്‍ നിന്നും പുറത്ത് പോയാല്‍ അവരെ നീരിക്ഷിക്കുന്ന രീതിയും അക്കാദമിയില്‍ നടക്കുന്നു.

അതിനാല്‍ ആരും ഗ്രൂപ്പില്‍ നിന്നും പുറത്ത് പോകാറില്ല. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ വികസന പ്രവര്‍ത്തനങ്ങളെയും വിമര്‍ശിക്കുകയാണ് വാട്‌സ് ആപ് ഗ്രൂപ്പിലെ പോലീസുകാരുടെ പ്രധാന തൊഴില്‍. ഒപ്പം പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള കമന്റുകള്‍ ഇടാനാണ് പോലീസ് ഉദ്യോഗസ്ഥരുടെ മത്സരം.

കഴിഞ്ഞ ദിവസം ഗ്രൂപ്പില്‍ പോലീസുകാര്‍ രാജ്യദ്രോഹ പരമായിട്ടുള്ള പോസ്റ്റുകളാണ് ഷെയര്‍ ചെയ്തത്. പാക്കിസ്ഥാന്‍ പട്ടാളം വരുന്നതിന് പകരം ഒരു കൂട്ടം പശുവുമായി വന്നാല്‍ മതി. ഈ നേരം ഇന്ത്യ എങ്ങനെ തിരിച്ചടിക്കും എന്ന തരത്തിലുള്ള പോസ്റ്റുകളാണ് ഉണ്ടായിരുന്നത്. പോലീസ് അക്കാദമി കേന്ദ്രീകരിച്ച് രാഷ്‌ട്രീയ പ്രവര്‍ത്തനമാണ് നടക്കുന്നത് എന്ന തരത്തിലും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. എല്ലാ ജില്ലകള്‍ കേന്ദ്രീകരിച്ചും പോലീസ് ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഈ ഗ്രൂപ്പുകളില്‍ പലതിലും കേന്ദ്രസര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകളാണ് ഉണ്ടാകുന്നത്. കഴിഞ്ഞിടയ്‌ക്ക് സമാനമായ രീതിയില്‍ കോട്ടയത്ത് പോലീസുകാര്‍ വാട്‌സ് ആപ്ഗ്രൂപ്പില്‍ ഇട്ട പോസ്റ്റ് വലിയ വാര്‍ത്തയായിരുന്നു. പോലീസുകാര്‍ പരസ്യമായി ചട്ടലംഘനം നടത്തിയിട്ടും ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല.

മുഖ്യമന്ത്രിയെ വിമര്‍ശിച്ചാല്‍ സസ്‌പെന്‍ഷന്‍ ഉറപ്പ്

പോലീസ് ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാരിനെയോ മുഖ്യമന്ത്രിക്കെയേയോ വിമര്‍ശിച്ച് വാട്‌സ് ആപ്പിലോ ഫെയ്‌സ് ബുക്കിലോ പോസ്റ്റിട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ ആ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യും. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചതിന്റെ പേരില്‍ നൂറിലധികം പോലീസുകാര്‍ക്കാണ് സസ്‌പെന്‍ഷന്‍ കിട്ടിയത്.

തൃശൂരില്‍ മാത്രം ഏഴ് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ കിട്ടി. ഇതില്‍ നാല് പോലീസുകാര്‍ സര്‍വീസില്‍ തിരിച്ച് കയറിയെങ്കിലും ശേഷിക്കുന്ന മൂന്ന് പേര്‍ ഇന്നും വെളിയിലാണ്. എന്നാല്‍ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുകയും കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും പരസ്യമായി വാട്‌സ് ആപ് ഗ്രൂപ്പില്‍ വിമര്‍ശിക്കുകയും ചെയ്യുന്ന പോലീസുകാര്‍ക്കെതിരെ വകുപ്പ് ഒരു ചെറുവിരല്‍ പോലും അനക്കാത്തത് വലിയ ദൂരുഹതയാണ് സൃഷ്ടിക്കുന്നത്. ഗ്രൂപ്പിലെ പല പോസ്റ്റുകളും രാജ്യദ്രോഹ പരമായിട്ടും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടില്ലന്ന് നടിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി, ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദനം

India

ജമ്മു കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമം; വെടിവെയ്‌പ്പിൽ യുവാവ് കൊല്ലപ്പെട്ടു, മൂന്ന് പോലീസുകാർക്ക് പരിക്ക്

India

മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തി: കേതൻ അഗർവാൾ വധക്കേസ് പ്രതി സിയ ഗോയലിന്റെ കുടുംബ ബിസിനസ്സ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

India

ഭാരതത്തില്‍ വാഹന വിപണിയില്‍ വന്‍ കുതിപ്പ്

India

ചരിത്ര നിമിഷത്തിനൊരുങ്ങി ഭാരതം; ബഹിരാകാശരംഗത്ത് സ്വകാര്യവിപ്ലവം തീര്‍ക്കാന്‍ സ്‌കൈറൂട്ടിന്റെ ‘വിക്രം -1’ നാളെ കുതിച്ചുയരും

പുതിയ വാര്‍ത്തകള്‍

വീഴ്ചകൾ അനുഭവപരിചയക്കുറവ് മൂലം; തെറ്റ് തിരുത്തി മുന്നോട്ട് പോകും, അമ്മയിലെ അംഗങ്ങൾക്ക് കത്തയച്ച് ശ്വേത മേനോൻ

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് 3 കുട്ടികൾ ഉൾപ്പടെ 4 മരണം, നിരവധി കുട്ടികൾക്ക് ഗുരുതര പരിക്ക്

വെള്ളാപ്പള്ളി നടേശന് യുഎഇയിലെ എസ്എന്‍ഡിപി
യോഗം ഭാരവാഹികള്‍ ഉപഹാരം നല്‍കുന്നു

യുഎഇ ലോകത്തിന് മാതൃകയായ മാനവിക രാഷ്‌ട്രം: വെള്ളാപ്പള്ളി

ലോകകപ്പ് ഫൈനലിന് ഭീഷണിയായി കാട്ടുതീ; താരങ്ങൾക്കും കാണികൾക്കും ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും മുന്നറിയിപ്പ്

ഫിഫ ലോകകപ്പ് 2026: എല്ലാം പിക്ക്‌ഫോര്‍ഡിന്റെ പെനാല്‍റ്റി ബോട്ടിലില്‍

എന്‍സോ ഫെര്‍ണ്ടാണ്ടസ് ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സണെ ഫൗള്‍ ചെയ്യുന്നു

ഫിഫ ലോകകപ്പ് 2026: റഫറി കാണാത്ത ഫൗളുകള്‍

സംസ്ഥാനത്ത് സ്വർണവില താഴേക്ക്; വെള്ളിക്കും വില കുറഞ്ഞു, ഇന്നത്തെ നിരക്ക് അറിയാം…

തമിഴ്നാട്ടിൽ വിജയ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കം; മാധ്യമപ്രവർത്തകൻ കസ്റ്റഡിയിൽ; ഫോൺ പിടിച്ചെടുത്തു

ഫോക്ക്‌ലാന്‍ഡ് ദ്വീപ് അര്‍ജന്റീനയുടേത്

മെസി അവതരിച്ചു റൈറ്റ് ക്രിയേറ്ററായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.