വിളപ്പില്‍: ക്ലാസ് മുറികളില്‍ അധ്യാപകരെ കൊണ്ട് പിഞ്ചു കുട്ടികള്‍ക്ക് ബൈബിള്‍ വിതരണം. വിളപ്പില്‍ശാലയില്‍ പ്രവര്‍ത്തിക്കുന്ന അനംഗീകൃത സ്വകാര്യ സ്‌കൂളിനെതിരെ വ്യാപക പ്രതിഷേധം.
വിളപ്പില്‍ശാല കുന്നുംപുറത്ത് പ്രവര്‍ത്തിക്കുന്ന ഫേണ്‍ഹില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് വെള്ളിയാഴ്ച ബൈബിളുകള്‍ വിതരണം ചെയ്തത്. സിപിഐ പ്രദേശിക നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്‌കൂള്‍. എല്‍കെജി മുതല്‍ നാലാം ക്ലാസുവരെയുള്ള സ്‌കൂളില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ എത്തിച്ച ബൈബിളുകള്‍ സ്‌കൂള്‍ മാനേജ്‌മെന്റ് അധ്യാപകരെ ഏല്‍പ്പിച്ച് ക്ലാസ് നടക്കവെ കുട്ടികള്‍ക്ക് നല്‍കുകയായിരുന്നു.
വൈകിട്ട് സ്‌കൂള്‍ വിട്ടെത്തിയ കുട്ടികളുടെ കൈയില്‍ ബൈബിള്‍ കണ്ട് രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ടു. തങ്ങള്‍ അറിയാതെ ഏതോ അധ്യാപിക ബൈബിള്‍ നല്‍കിയതാണെന്നും, അന്വഷിക്കാമെന്നുമായിരുന്നു മാനേജ്‌മെന്റിന്റെ മറുപടി. മതപരിവര്‍ത്തനത്തിന്റെ വിത്തുകള്‍ പാകുന്ന ബൈബിള്‍, ലഘുലേഖ വിതരണങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്‌കൂളുകളില്‍ വ്യാപകമായിരുന്നു.
കുരുന്ന് മനസുകളില്‍ മതം മാറ്റത്തിന്റെ ചിന്തകള്‍ കുത്തി നിറയ്‌ക്കാന്‍ പാടില്ലെന്ന അഭിപ്രായം ഉയര്‍ന്നു വന്നു. അങ്ങനെ സ്‌കൂളുകളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായി. എന്നാല്‍ ഈ നിയമങ്ങളൊക്കെ കാറ്റില്‍ പറത്തിയാണ് ചില സ്വകാര്യ സ്‌കൂളുകളില്‍ ക്രിസ്ത്യന്‍ മിഷണറിമാരുടെ സമ്മര്‍ദത്തിന് വഴങ്ങി ബൈബിള്‍ വിതരണവും കൂട്ടപ്രാര്‍ത്ഥനയുമൊക്കെ നടക്കുന്നത്.
















