Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിര്‍മ്മല്‍കൃഷ്ണ നിക്ഷേപത്തട്ടിപ്പിന് പിന്നില്‍ വന്‍ ബിനാമി സംഘം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2017, 11:22 pm IST
in Kerala

നിര്‍മ്മല്‍ കൃഷ്ണ

തിരുവനന്തപുരം: പാറശ്ശാല പളുകല്‍ നിര്‍മ്മല്‍കൃഷ്ണ നിക്ഷേപ തട്ടിപ്പിനു പിന്നില്‍ വന്‍ബിനാമി സംഘം. കോടികള്‍ നിക്ഷേപിച്ചവര്‍ക്ക് പണം തിരികെ ലഭിച്ചപ്പോള്‍ സാധാരണക്കാര്‍ക്ക് സമ്പാദ്യമെല്ലാം നഷ്ടമായി.

24 ശതമാനം പലിശ നല്‍കിയാണ് ഫൈനാനസ് ഉടമ നിക്ഷേപകരെ സ്വാധീനിച്ചത്. മുന്‍മന്ത്രിമാരുടെ ബിനാമികള്‍ മുതല്‍ പോലീസ് ഉദ്യോഗസ്ഥരുടേയും കശുവണ്ടിതൊഴിലാളികളുടെയും വരെ നിക്ഷേപം ഫൈനാന്‍സിലുണ്ടായിരുന്നു.

നിക്ഷേപകരുടെ പണം കൊണ്ട് ആഡംബര കെട്ടിടങ്ങള്‍, ഏക്കര്‍ കണക്കിന് വസ്തുക്കള്‍, വിവാഹമണ്ഡപങ്ങള്‍ തുടങ്ങിവയൊക്കെ ബന്ധുക്കളുടെ പേരിലും ബിനാമികളുടെ പേരിലും ഫൈനാന്‍സ് ഉടമ നിര്‍മ്മല്‍ കൃഷ്ണ വാങ്ങിക്കൂട്ടി.

നിക്ഷേപകര്‍ക്ക് കൂടിയ ശതമാനം പലിശ കൊടുക്കേണ്ടിവരുന്നതിനാല്‍ ഏതു സമയത്തും സ്ഥാപനം തകരാം എന്ന മുന്‍ വിധിയോടെയായിരുന്നു നിര്‍മ്മലന്റെ നീക്കം. അവസരം കാത്തിരുന്നപ്പോള്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം വന്നു. നിക്ഷേപത്തിന്റെ തോത് വെളിപ്പെടുത്തിയാല്‍ നികുതി കൊടുക്കേണ്ടിവരുമെന്നും അതിനാല്‍ നിക്ഷേപം ഉടന്‍ തിരികെ നല്‍കാന്‍ സാധിക്കില്ലെന്നും കശുവണ്ടി തൊഴിലാളികളേയും റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികളേയും പറഞ്ഞ് വിശ്വസിപ്പിച്ചു.

എന്നാല്‍ കോടിക്കണക്കിന് നിക്ഷേപമുള്ള പോലീസ് ഉദ്യോഗസ്ഥരും മറ്റ് മേഖലയിലുള്ളവരും ഫൈനാന്‍സ് ഉടമയുമായുള്ള രഹസ്യധാരണയില്‍ പലിശയില്ലാതെ നിക്ഷേപത്തിന്റെ പകുതിയോളം തുക തിരികെ വാങ്ങി. നോട്ട് അസാധുവാക്കല്‍ സമയത്ത് നിക്ഷേപം വെളിപ്പെടുത്താത്തതിനാല്‍ നിയമനടപടികള്‍ ഭയന്ന് പലരും കിട്ടിയ തുക വാങ്ങി സ്ഥലം വിടുകയായിരുന്നു.

ഈ സമയത്ത് ഒരു ബിനാമി സംഘത്തെയും ഫൈനാന്‍സില്‍ നിയോഗിച്ചിരുന്നു. നിക്ഷേപകര്‍ എന്ന രീതിയിലായിരുന്നു മുഖപരിചയമില്ലാത്തവരെ നിയോഗിച്ചത്. നിക്ഷേപം തിരികെ എടുക്കാന്‍ വരുന്ന സാധാരണക്കാരെ തങ്ങള്‍ക്കും നിക്ഷേപമുണ്ടെന്നു പറഞ്ഞ് ഇവര്‍ വിശ്വസിപ്പിച്ചു. കഴിഞ്ഞ മാസം ചെന്നപ്പോള്‍ പണം തരുന്ന തീയതി ബുക്കില്‍ എഴുതി നല്‍കി. പണം ലഭിച്ചു എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സാധാരണ നിക്ഷേപകരെ തിരികെ പറഞ്ഞയ്‌ക്കുന്ന ജോലിയായിരുന്നു സംഘത്തിന്റേത്. ഈ കെണിയില്‍പ്പെട്ടവരായിരുന്നു കൂടുതല്‍ നിക്ഷേപകരും. ഇല്ലെങ്കില്‍ ഈ തട്ടിപ്പ് ആറുമാസം മുമ്പ് പുറത്തുവരുമായിരുന്നു.

13,000 നിക്ഷേപകര്‍ ഉണ്ടെന്നാണ് കണക്ക്. 4,750 പരാതികളാണ് ഇതുവരെ ലഭിച്ചത്. അതും 25 ലക്ഷം വരെ നിക്ഷേപമുള്ളവര്‍. കോടിക്കണക്കിന് രൂപ നിക്ഷേപമുള്ളവര്‍ രംഗത്ത് വന്നിട്ടില്ല. പണം തിരികെ കിട്ടിയെന്ന് അടക്കം പറയുന്നവരുമുണ്ട്. 592.15 കോടി രൂപ നല്‍കാനുണ്ടെന്നും കൈവശം 91.51 കോടിയുടെ ആസ്തിയുള്ളതായും ഫൈനാന്‍സ് ഉടമ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകളില്‍ പറയുന്നു. ഈ കണക്ക് പ്രകാരം നിക്ഷേപം തിരികെ ലഭിക്കുമെന്ന് ആരും കരുതുന്നില്ല.

സ്ഥാപനം സ്ഥിതിചെയ്യുന്നത് തമിഴ്‌നാട് അതിര്‍ത്തിയില്‍. നിക്ഷേപകരില്‍ അധികവും കേരളത്തിലുള്ളവര്‍. അതിനാല്‍ കേരള – തമിഴ്‌നാട് പോലീസ് സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.

പാറശ്ശാലയിലെ ഒരു ആധാരമെഴുത്ത് ഓഫീസ് പോലീസ് പരിശോധിച്ചതില്‍ 86 ഭൂമി ഇടപാടുകള്‍ നടത്തിയതിന്റെ രേഖകള്‍ കണ്ടെത്തി. നിര്‍മ്മലന്റെ ബിനാമികളുടെ പേരില്‍ വാങ്ങിയതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി, ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദനം

India

ജമ്മു കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമം; വെടിവെയ്‌പ്പിൽ യുവാവ് കൊല്ലപ്പെട്ടു, മൂന്ന് പോലീസുകാർക്ക് പരിക്ക്

India

മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തി: കേതൻ അഗർവാൾ വധക്കേസ് പ്രതി സിയ ഗോയലിന്റെ കുടുംബ ബിസിനസ്സ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

India

ഭാരതത്തില്‍ വാഹന വിപണിയില്‍ വന്‍ കുതിപ്പ്

India

ചരിത്ര നിമിഷത്തിനൊരുങ്ങി ഭാരതം; ബഹിരാകാശരംഗത്ത് സ്വകാര്യവിപ്ലവം തീര്‍ക്കാന്‍ സ്‌കൈറൂട്ടിന്റെ ‘വിക്രം -1’ നാളെ കുതിച്ചുയരും

പുതിയ വാര്‍ത്തകള്‍

വീഴ്ചകൾ അനുഭവപരിചയക്കുറവ് മൂലം; തെറ്റ് തിരുത്തി മുന്നോട്ട് പോകും, അമ്മയിലെ അംഗങ്ങൾക്ക് കത്തയച്ച് ശ്വേത മേനോൻ

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് 3 കുട്ടികൾ ഉൾപ്പടെ 4 മരണം, നിരവധി കുട്ടികൾക്ക് ഗുരുതര പരിക്ക്

വെള്ളാപ്പള്ളി നടേശന് യുഎഇയിലെ എസ്എന്‍ഡിപി
യോഗം ഭാരവാഹികള്‍ ഉപഹാരം നല്‍കുന്നു

യുഎഇ ലോകത്തിന് മാതൃകയായ മാനവിക രാഷ്‌ട്രം: വെള്ളാപ്പള്ളി

ലോകകപ്പ് ഫൈനലിന് ഭീഷണിയായി കാട്ടുതീ; താരങ്ങൾക്കും കാണികൾക്കും ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും മുന്നറിയിപ്പ്

ഫിഫ ലോകകപ്പ് 2026: എല്ലാം പിക്ക്‌ഫോര്‍ഡിന്റെ പെനാല്‍റ്റി ബോട്ടിലില്‍

എന്‍സോ ഫെര്‍ണ്ടാണ്ടസ് ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സണെ ഫൗള്‍ ചെയ്യുന്നു

ഫിഫ ലോകകപ്പ് 2026: റഫറി കാണാത്ത ഫൗളുകള്‍

സംസ്ഥാനത്ത് സ്വർണവില താഴേക്ക്; വെള്ളിക്കും വില കുറഞ്ഞു, ഇന്നത്തെ നിരക്ക് അറിയാം…

തമിഴ്നാട്ടിൽ വിജയ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കം; മാധ്യമപ്രവർത്തകൻ കസ്റ്റഡിയിൽ; ഫോൺ പിടിച്ചെടുത്തു

ഫോക്ക്‌ലാന്‍ഡ് ദ്വീപ് അര്‍ജന്റീനയുടേത്

മെസി അവതരിച്ചു റൈറ്റ് ക്രിയേറ്ററായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.