മാനന്തവാടി :ക്കങ്ങളായി. വയനാട്ടിലെ ഏകനവഗ്രഹ ക്ഷേത്രമായ മാനന്തവാടി കാഞ്ചി കാമാക്ഷി അമ്മന്‍ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന് തുടക്കമായി. 21ന് നവരാത്രി ആരംഭത്തില്‍ തുടങ്ങിയ ആഘോഷപരിപാടികള്‍ 30 വരെ നടക്കും. തന്ത്രി നാടുകാണി ഇല്ലത്ത് കുഞ്ഞികൃഷ്ണന് എമ്പ്രാന്തിരിയുടെ നേതൃത്വത്തില്‍ കൊടിയേറ്റവും വിളംബരഘോഷയാത്രയും നടന്നു. ആഘോഷങ്ങളുടെ ഭാഗമായി എല്ലാദിവസവും വിവിധ പൂജകളും കലാപരിപാടികളും നടക്കും.
29ന് വൈകുന്നേരം ആറ് മണിക്ക് ആയുധപൂജ. 7.30ന് സാംസ്കാരിക സമ്മേളനം ഒ. ആര്.കേളു എംഎല്‍എ ഉദ്ഘാടനം ചെയ്യും. ക്ഷേത്രസമുദായകമ്മിറ്റി പ്രസിഡന്റ് എം.എസ്.മോഹനന് അധ്യക്ഷനാകും. മാനന്തവാടി നഗരസഭാധ്യക്ഷന്‍ വി.ആര്.പ്രവീജ് മുഖ്യാതിഥിയായിരിക്കും. മുട്ടില്‍ വിവേകാനന്ദ മെഡിക്കല്‍ മിഷന് മാനേജര്‍ വി.കെ.ജനാര്ദ്ദനന് മുഖ്യപ്രഭാഷണം നടത്തും. സമാപന ദിവസമായ 30ന് രാവിലെ ഏഴ്മണിമുതല്‍ വിദ്യാരംഭം, ഉച്ചയ്ക്ക് ഒരുമണിക്ക് അന്നദാനം. വൈകുന്നേരം ഗുരുവായൂരപ്പന്റെ സ്വര്‍ണ്ണകോലം ഏന്തിയുള്ള രഥഘോഷയാത്രയ്ക്ക് ഗുരുവായൂര്‍ വലിയ കേശവനും ഇത്തിത്താനം വിഷ്ണുനാരായണനും നെടുനായകത്വം വഹിക്കും. വൈദ്യുതാലംകൃത ഐതിഹ്യരഥഘോഷയാത്ര, മംഗലാപുരം ഭൊമ്മലാട്ടം, ഭദ്രകാളി തെയ്യം, നാടന്‍കലാ രൂപങ്ങള്‍ എന്നിവയും ഉണ്ടാകും. 24 മുതല്‍ എല്ലാ ദിവസവും അന്നദാനവും ഉണ്ടാവും.
കോളേരി: കോളേരി ശ്രീ നാരായണ ഷണ്മുഖക്ഷേത്രത്തില് നവരാത്രി മഹോത്സവം വിപുലമായ രീതിയില്‍ ആഘോഷിക്കും. 28ന് രാവിലെ ആറിന് ഗണപതി ഹോമം ഉണ്ടാകും. വൈകുന്നേരം 5.30 ന് നട തുറന്നതിനു ശേഷം പൂജവെപ്പ് നടത്തപ്പെടും. 29ന് രാവിലെ 9.30ന് അഷ്ടലക്ഷ്മി താംബൂല സമര്‍പ്പണ പൂജ നടത്തപ്പെടും. 30ന് രാവിലെ ഏഴിന് ശേഷം പൂജയെടുപ്പ്, വിദ്യാരംഭം, തുടര്‍ന്ന് വാഹനപൂജ.
കേണിച്ചിറ: പണപ്പാടി ശ്രീ ദുര്ഗാപരദേവതാക്ഷേത്രത്തി ല്‍ 28ന് വൈകുന്നേരം അഞ്ച് മണിക്ക് പൂജവെപ്പ്. 29ന് വൈകുന്നേരം ഏഴിന് ഭജന, 30ന് രാവിലെ ഏഴിനുശേഷം വാഹനപൂജ, പൂജയെടുപ്പ്, വിദ്യാരംഭം, 12.30ന് അന്നദാനം. വിദ്യാരംഭത്തിന് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
കോളേരി :വട്ടത്താനി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ 28ന് വൈകുന്നേരം പൂജവെപ്പ്. 30 ന് വിദ്യാരംഭം, വാഹന പൂജ, പൂജ എടുപ്പ്.
മാനന്തവാടി: വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി മഹാത്സവത്തിന് തുടക്കമായി. മഹോത്സവത്തോടനുബന്ധിച്ച്നടത്തുന്ന സംഗീതോത്സവം സംഗീതഞ്ജന്‍ ആര്.കനകാംബരന്(ആകാശവാണി) ഉദ്ഘാടനം ചെയ്തു. മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ വി.കേശവന് സ്വീകരണവും നല്കി. മോഹനന്, സുനില്‍, സതീഷ് വരദൂര്‍, അശ്വിന് വിശ്വനാഥ്, എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച സംഗീതകച്ചേരിയും ഗായത്രി, അക്ഷയ, ദേവിക, അദൈ്വത് എന്നിവര്‍ ന്യത്തോത്സവവും അവതരിപ്പിച്ചു. മുപ്പത് വരെ നടക്കുന്ന മഹോത്സവത്തില്‍ സംഗീത കച്ചേരി, പുല്ലാങ്കുഴല്‍കച്ചേരി, നൃത്തോത്സവം, 101 ദീപസമര്‍പ്പണം എന്നിവയും 30ന് വിദ്യാരംഭവും വാഹനപൂജയും ഉണ്ടാവും.
ബത്തേരി: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മഹാഗണപതി ക്ഷേത്രത്തില്‍ സംഗീത നൃത്ത കലോത്സവം നടത്തും. കലാരംഗത്ത് മികവ് തെളിയിക്കാന്‍ കുട്ടികള്‍ക്ക് അവസരം ഒരുക്കുന്നതിന് വേണ്ടിയാണ് കലോത്സവം സംഘടിപ്പിക്കുന്നത്. ക്ഷേത്രം തന്ത്രി കോഴിക്കോട്ടിരിയുടെ നേതൃത്വത്തിലാണ് വിശേഷാല്‍ പൂജകളും മറ്റ് അനുഷ്ഠാന ചടങ്ങുകളും നടക്കുന്നത്. 28ന് ഗ്രന്ഥം വെയ്പ്പും 30ന് വിദ്യാരംഭ ചടങ്ങുകളും നടത്തും.
കല്ലുപാടി: കല്ലുപാടി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ 28ന് രാവിലെ ഒന്‍പതിന് ദുര്‍ഗ്ഗാപൂജ, വൈകീട്ട് 5.30ന് ഗ്രന്ഥം വെപ്പ്, 30ന് ഗ്രന്ഥ പൂജ, ആയുധ പൂജ, ഒന്‍പതിന് വിദ്യാരംഭം, 11ന് പൂജയെടുപ്പ്, അന്നദാനം.
കാവുമന്ദം: മാടക്കുന്ന് ശ്രീരാമക്ഷേത്രത്തില്‍ 28ന് രാവിലെ 5.30ന് ഗ്രന്ഥം വെപ്പ്, 30ന് പത്ത് മണിക്ക് ഗ്രന്ഥമെടുപ്പ്, വിദ്യാരംഭം, വാഹനപൂജ.
ചീരാല്‍ : വെണ്ടോല്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ 28, 29, 30 തിയതികളില്‍ നവരാത്രി ആഘോഷം നടക്കും. 28ന് വൈകീട്ട് ആറ് മണിക്ക് പൂജവെപ്പ്, 6.15ന് ആയുധ പൂജ. 29ന് രാവിലെ 6.50ന് സരസ്വതി പൂജ, ആയുധ പൂജ, ഏഴ് മുതല്‍ വാഹന പൂജ, വൈകീട്ട് ആറിന് ആയുധ പൂജ. 30ന് 7.45ന് പൂജയെടുപ്പ്, എട്ട് മണിക്ക് വിദ്യാരംഭം.
പാല്‍വെളിച്ചം:ദുര്‍ഗാഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷിക്കും.പൂജവെപ്പ്, 29ന് രാവിലെ സരസ്വതി പൂജ, വാഹന പൂജ, വൈകീട്ട് ആറിന് ആയുധ പൂജ. 30ന് പൂജയെടുപ്പ്, വിദ്യാരംഭം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: