കൊച്ചി: ദിലീപ് ചിത്രം എന്നതിന്റെ പേരില്‍ രാമലീലയ്ക്കെതിരേ പ്രചരണം നടത്തുന്നതിനെ വിമര്‍ശിച്ച് മഞ്ജുവാര്യര്‍. രാമലീല ബഹിഷ്കരിക്കണമെന്ന ആഹ്വാനം ദൗര്‍ഭാഗ്യകരമാണെന്ന് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.
രാമലീലയ്ക്കെതിരായ ആക്രോശം തീയറ്റര്‍ കത്തിക്കണമെന്ന ആഹ്വാനത്തില്‍ വരെയെത്തി. വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടല്ല. സിനിമ ഒരാളുടേതല്ലെന്നും ഒരുപാട് പേരുടേതാണെന്നും മഞ്ജു ഓര്‍മിപ്പിച്ചു. രാമലീല വര്‍ഷങ്ങളായി സിനിമ മാത്രം മനസിലിട്ട് നടക്കുന്ന ഒരു യുവസംവിധായകന്റേത് കൂടിയാണ്.
സിനിമ തീയറ്ററില്‍ എത്തണമെന്നും അത് പ്രേക്ഷകര്‍ കാണണമെന്നും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ആഗ്രഹിക്കാന്‍ അവകാശമുണ്ട്. അത് നിഷേധിക്കാന്‍ നമ്മുക്ക് അധികാരമില്ല. അങ്ങനെ ചെയ്താല്‍ അത് സിനിമയോട് ചെയ്യുന്ന അനീതിയാണെന്നും കാലം മാപ്പ് തരില്ലെന്നും മഞ്ജുവാര്യര്‍ ഓര്‍മിപ്പിച്ചു.
രാമലീല പ്രേക്ഷകര്‍ കാണട്ടെ കാഴ്ചയുടെ നീതി പുലരട്ടെ എന്ന വാക്യത്തോടെയാണ് മഞ്ജു കുറിപ്പ് അവസാനിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: