തിരുവനന്തപുരം: ഗുണ്ടാ സംഘങ്ങള്‍ക്കും ഗുരുതരകുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്കുമെതിരെയുള്ള നടപടികളുടെ ഭാഗമായി രണ്ടാഴ്‌ച്ചയ്‌ക്കുള്ളില്‍ സംസ്ഥാനത്ത് 2161 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റേഞ്ചില്‍ 561 പേര്‍ പിടിയിലായി.സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോസ്‌കോ ആക്ട് പ്രകാരം സംസ്ഥാനത്ത് 38 പേരും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 30 പേരും മറ്റ് നിയമലംഘനങ്ങളില്‍ 1710 പേരും അറസ്റ്റിലായി. ഗുണ്ട-റൗഡി ലിസ്റ്റില്‍ പെട്ട് ഒളിവില്‍ കഴിയുന്നവരും ക്രമസമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്നവരുമായി ഗുണ്ടകള്‍ ഉള്‍പ്പെടെ 273 പേര്‍ അറസ്റ്റിലായി.
















