തിരുവനന്തപുരം: പ്രൊഫ. എന്‍. കൃഷ്ണപിള്ളയുടെ നൂറ്റൊന്നാം ജന്മവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നന്താവനത്തുള്ള പ്രൊഫ. എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷന്‍ ഓഡിറ്റോറിയത്തില്‍ ഇന്നുരാവിലെ 10.30ന് ശാന്ത തുളസീധരന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ പ്രൊഫ. എന്‍. കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാല പഠന ഗവേഷണകേന്ദ്രത്തിന്റെ പതിനൊന്നാം വാര്‍ഷികവും സാഹിതീസഖ്യത്തിന്റെ ഏഴാം വാര്‍ഷികവും ഡോ. കവടിയാര്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സാഹിതി സഖ്യം അംഗം എം.കെ. ശ്രീധരന്‍ രചിച്ച ‘യൂദാസുകള്‍ക്കു മരണമില്ല’ എന്ന കവിതാസമാഹാരം വിശ്വമംഗലം സുന്ദരേശനു നല്‍കികൊണ്ട് ഡോ.കവടിയാര്‍ രാമചന്ദ്രന്‍ പ്രകാശിപ്പിക്കും. ഉച്ചയ്‌ക്ക് 2ന് നന്ദനം ബാലവേദിയുടെ പത്താം വാര്‍ഷികം. 6ന് ബിജു പ്രഭാകര്‍ സമ്മാനദാനം നിര്‍വഹിക്കും. തുടര്‍ന്ന് കാര്യവട്ടം ശ്രീകണ്ഠന്‍നായരുടെ സംവിധാനത്തില്‍ സായൂജ്യം നാടകം അവതരിപ്പിക്കും.
















