മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികളടക്കം നാലുപേര്‍ പത്രിക സമര്‍പ്പിച്ചു. റിട്ടേണിങ് ഓഫീസര്‍ സജീവ് ദാമോദരന്‍ മുമ്പാകെ രണ്ടുപേരാണ് പത്രിക സമര്‍പ്പിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.പി.ബഷീറും അദ്ദേഹത്തിന്റെ ഡെമ്മി കെ.ടി.അലവിക്കുട്ടിയും പത്രിക നല്കി.
അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ വേങ്ങര ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍ മുമ്പാകെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദറും എസ്ഡിപിഐ സ്ഥാനാര്‍ത്ഥി അഡ്വ.കെ.സി.നസീറും പത്രിക സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: