കോഴഞ്ചേരി: കോളേജ് ജംഗ്ഷന് മുതല്‍ പഴയതെരുവ് വരെ കുണ്ടും കുഴിയും ഗതാഗത കുരുക്കും. ജനം വലയുന്നു. റാന്നിയില്‍ നിന്നും കോഴഞ്ചേരിയിലേക്ക് വരുന്ന കോളേജ് ജംഗ്ഷന് മുതല്‍ ആരംഭിക്കുന്ന വണ്‍വേ റോഡില്‍ പാമ്പാടിമണ്‍ വരെയുള്ള ഭാഗമാണ് വാരിക്കുഴികളായി മാറിയത്. ഈ കുഴികളില്‍ ഇഷ്ടികപ്പൊടി ഇട്ട് നികത്തിയിരുന്നു. മഴ പെയ്ത് ഇഷ്ടിക പൊടികള്‍ ഒലിച്ചുപോയി വീണ്ടും കുഴികള്‍ രൂപപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്.
ഈ ഭാഗത്ത് കുഴികള്‍ രൂപപ്പെട്ട് മലിനജലം കെട്ടിക്കിടക്കുവാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഇരുചക്രവാഹനങ്ങളും യാത്രക്കാരുംകുഴിയില് ചാടി അപകടത്തിലാകുന്ന നിത്യസംഭവമായി മാറി. വണ്‍വേ തെറ്റിച്ചുവരുന്ന വാഹനങ്ങളെ പിടികൂടി പെറ്റിക്കേസെടുക്കുവാന് പോലീസ് വകുപ്പ് ജാഗ്രതയിലുമാണ്.
പാമ്പാടിമണ്‍ മുതല്‍ പഴയതെരുവ് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും നിയന്ത്രണമില്ലാതെ വാഹനങ്ങളുടെ പാര്‍ക്കിംഗ് ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. ഇത് മൂലം ഇതുവഴി കാല്നടയാത്രക്കാര്്ക്കുപോലും സഞ്ചരിക്കുവാന്‍ വളരെയധികം പ്രയാസം നേരിടുന്നുണ്ട്.
കോഴഞ്ചേരി ബസ് സ്റ്റാന്റില്‍ കുഴികള്‍ രൂപപ്പെട്ട് വെള്ളം കെട്ടികിടക്കുവാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായി. ഇതിന്റെ പുനരുദ്ധാരണം കടലാസുകളില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്.
ടൗണില്‍ കേശവന് സ്ക്വയറിന ്സമീപം വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടും മാസങ്ങളായി. ഇവിടെ ബസ് സ്റ്റോപ്പിലും റോഡിന്റെ ഇരുവശങ്ങളിലും മലിന ജലം കെട്ടികിടക്കുന്നതുമൂലം യാത്രക്കാരനെ കയറ്റുന്നതിനായി ബസുകള്‍ റോഡിന് നടുക്കുനിര്ത്തുന്നത് ഗതാഗതകുരുക്കിന് കാരണമാകുന്നു. ഇതിനു പരിഹാരം കാണാന്‍ ശ്രമിച്ചതിന്റെ പേരില്‍ ലക്ഷങ്ങള്‍ അടിച്ചുമാറ്റിയതായി ആക്ഷേപം ഉണ്ട്. ഇവിടെ വെള്ളക്കെട്ടുമൂലമുണ്ടായ കുഴികളില്‍ ഇഷ്ടിക പൊടിയിട്ട് കുഴികള്‍ മൂടാന്‍ ്ശ്രമിക്കുകയും അതിന്റെ പേരില്‍ മാധ്യമവാര്‍ത്തകളിലൂടെ ജനശ്രദ്ധ ആകര്‍ഷിക്കാന്‍ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ശ്രമിക്കുകയും ചെയ്തിരുന്നു. കുഴികള്‍ മൂടി ഏതാനും മണിക്കൂറിനുള്ളില്‍ പെയ്ത മഴയില്‍ ഇഷ്ടിക പൊടി ഒലിച്ചുപോയി വീണ്ടും കുഴികള്‍ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ കുഴികളില്‍ വാഹനങ്ങള്‍ ചാടുകയും കാല്‍നടയാത്രക്കാരുടെയും തൊട്ടടുത്ത കടകളിലേക്കും മലിന ജലം തെറിച്ചുവീഴുന്നത് നിത്യ കാഴ്ചയാണ്. സര്‍ക്കാര്‍ വകുപ്പുകളുടെ അടിയന്തിര നടപടിയുണ്ടാവുകയും കുഴികളുടെയും വെള്ളക്കെട്ടിനും പരിഹാരം ഉണ്ടായില്ലെങ്കില്‍ വരും ദിനങ്ങളില്‍ കോഴഞ്ചേരിയിലെ ഗതാഗത കുരുക്ക് രൂക്ഷമാകും.
അടൂര്‍: ആറ് കോടി തൊണ്ണൂറ് ലക്ഷം രൂപ ചിലവിട്ട് ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ച റോഡ് തകര്‍ന്ന് തരിപ്പണമായി. നെല്ലിമുട്ടിപ്പടി മുതല്‍ കരുവാറ്റ ബൈപ്പാസ് ജംഗ്ഷന് വരെയുള്ള റോഡിലാണ്തകര്ന്ന് തരിപ്പണമായത്. നിര്‍മ്മാണം നടത്തി ഒരു വര്‍ഷമായപ്പോഴേക്കും റോഡ് തകരാന്‍ തുടങ്ങി. മൂന്ന് വര്‍ഷം വരെയുള്ള അറ്റകുറ്റപ്പണി കരാറുകാരന് ആണ് ചെയ്യെണ്ടതാണ്.
റോഡ് പണി നടക്കുമ്പോള്‍ തന്നെ വ്യാപകമായ ആരോപണം ഉയര്‍ന്നിരുന്നു. ബിഎംആന്റ് ബിസി സാങ്കേതിക നിലവാരത്തിലാണ് റോഡിന്റെ നിര്‍മ്മാണം ടാര്‍ മിക്സിംഗിലും അപാകത സംഭവിച്ചതായി ആരോപണം ഉണ്ട്. നിര്‍മാണം പൂര്‍ത്തിയായി 3 വര്‍ഷം പിന്നിടുമ്പോഴേക്കും വാഹനങ്ങള്‍ ഒരു കുഴിയില്‍ നിന്ന് മറ്റൊരു കുഴിയില്‍ ചാടി ഇഴഞ്ഞ് നിങ്ങേണ്ട അവസ്ഥയാണ്.
ഇതോടെ നഗരത്തില്‍ തീര്‍ത്താല്‍ തീരാത്ത ഗതാഗത കുരുക്കും രൂപം കൊണ്ടു. ഇരുചക്ര മുച്ചക്ര വാഹന യാത്രികരാണ് ഈ കുഴിയില്‍പെട്ട് വലയുന്നത്. ഇതിനോടകം ലക്ഷക്കണക്കിന് രൂപ കുഴിയടപ്പിന് ചിലവായി. അടയ്ക്കുന്ന കുഴികള്‍ തൊട്ടടുത്ത ദിവസം തന്നെ പൂര്‍വസ്ഥിതി പ്രാപിക്കുന്ന അവസ്ഥയിലാണ്. കഴിഞ്ഞ ശനിയാഴ്ച നടത്തിയ കുഴിയപ്പെ് പ്രഹസനമായി മാറി.
പുത്തന്‍ സാങ്കേതിക വിദ്യയുടെ ഭാഗമായി ഒട്ടിക്കല്‍ സംവിധാനത്തിലൂടെയാണ് കുഴി നികത്തിയത് ടാര്‍ പോലെയുള്ള മിശ്രിതം കുഴിയില്‍ തളിച്ച് മെറ്റല്‍ നിരത്തി അതിന് മുകളില്‍ പൊടി വിതറിയാണ് കുഴിയടപ്പ്. എന്നാല്‍ മണിക്കൂറുകള്‍ക്കകം തന്നെ അടച്ച കുഴികളെല്ലാം തന്നെ അതിലും വലിയ കുഴികളായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: