Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മഹാ സമാധി ദിനാചരണം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2017, 07:03 pm IST
in Alappuzha

ആലപ്പുഴ: ഗുരുസ്മരണയില്‍ നാട്. ശ്രീനാരായണ ഗുരു മഹാസമാധി ദിനാചരണത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും സാംസ്‌കാരിക സംഘടനകളുടെയും ആഭിമുഖ്യത്തില്‍ 21 ന് തൊണ്ണൂറാമാത് സമാധി ദിനാചരണത്തോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും. സമാധിദിനം ഇന്ന് അമ്പലപ്പുഴ എസ്എന്‍ഡിപി യൂണിയനില്‍ വിവിധ പരിപാടികളോടെ ആചരിക്കുമെന്നു സെക്രട്ടറി കെ.എന്‍.പ്രേമാനന്ദന്‍ അറിയിച്ചു. യൂണിയന്‍ ആസ്ഥാനത്തു രാവിലെ ഒന്‍പതിനു പ്രസിഡന്റ് കലവൂര്‍ എന്‍.ഗോപിനാഥ് പതാക ഉയര്‍ത്തും. തുടര്‍ന്നു ഗുരുമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, ഗുരുഭാഗവതപാരായണം, വനിതാ സംഘത്തിന്റെ സമൂഹ പ്രാര്‍ഥന. വൈകിട്ടു മൂന്നിന് അനുസ്മരണ സമ്മേളനത്തില്‍ കോട്ടയം ഗുരുസേവാനികേതന്‍ മുഖ്യ ആചാര്യന്‍ എ.വി.അശോകന്‍ പ്രഭാഷണം നടത്തും. സമാധിദിനത്തില്‍ താലൂക്കിലെ മുഴുവന്‍ ശാഖകളിലും ഗുരുമന്ദിരങ്ങളിലും ഗുരക്ഷേത്രങ്ങളിലും കുടുംബയൂണിറ്റുകളിലും പുഷ്പാര്‍ച്ചന, സമൂഹപ്രാര്‍ഥന, മൗനജാഥകള്‍, അനുസ്മരണ സമ്മേളനങ്ങള്‍, ഗുരുപ്രഭാഷണങ്ങള്‍, അന്നദാനം, കഞ്ഞിവീഴ്‌ത്തല്‍, ദീപക്കാഴ്ചകള്‍ തുടങ്ങിയവ നടത്തും.

എസ്എന്‍ഡിപി കുട്ടനാട് യൂണിയന്റെ കീഴിലുള്ള 75 ശാഖായോഗങ്ങളില്‍ 21നു ശ്രീനാരായണ ഗുരുസമാധി വിവിധ ചടങ്ങുകളോടെ ആചരിക്കുമെന്നു യൂണിയന്‍ സെക്രട്ടറി എം.ടി.പുരുഷോത്തമന്‍ അറിയിച്ചു. ഗുരുക്ഷേത്രങ്ങളില്‍ പുലര്‍ച്ചെ 5.30 മുതല്‍ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്നു ഗുരുഭാഗവത പാരായണം, കീര്‍ത്തനാലാപനം, ഗുരുപൂജ, ഉപവാസം, പ്രാര്‍ഥനാ യോഗങ്ങള്‍, അന്നദാനം എന്നിവ നടക്കും.

ചെട്ടികാട് 581 നമ്പര്‍ എസ്എന്‍ഡിപി ശാഖായോഗത്തില്‍ മഹാസമാധി ദിനാചരണം 21ന് നടക്കും. രാവിലെ 9ന് പതാക ഉയര്‍ത്തല്‍, ഗുരുദേവ പ്രാര്‍ത്ഥന, 11.30ന് മൗനജാഥ, 12ന് കഞ്ഞിവീഴ്‌ത്തല്‍, വൈകിട്ട് ദീപക്കാഴ്ച, ഭദ്രദീപപ്രകാശനം ചലച്ചിത്രതാരം ഗായത്രി അരുണ്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് ഭജന്‍സ്.

ചേര്‍ത്തല ശ്രീനാരായണ മെമ്മോറിയല്‍ ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളും താലൂക്ക് മഹാസമാധി ദിനാചരണ കമ്മിറ്റിയും ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്. രാവിലെ 8.30ന് പ്രിന്‍സിപ്പല്‍ എല്‍. അംബികാദേവി പതാക ഉയര്‍ത്തും. തുടര്‍ന്ന് കളവങ്കോടം ശക്തീശ്വര ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന ദീപശിഖാ റിലേ 10 ന് സ്‌കൂളിലെത്തും. ഉച്ചയ്‌ക്ക് രണ്ടിന് പൊതുസമ്മേളനം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സി.കെ. വിജയഘോഷ് ചാരങ്കാട്ട് അദ്ധ്യക്ഷനാകും.

ചേര്‍ത്തല തെക്ക് തിരുവിഴ ശ്രീനാരായണ സമാധി ദിനാചരണ സംഘത്തിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. രാവിലെ 6.30 ന് സംഘം പ്രസിഡന്റ് പ്രസന്നബാബു പതാക ഉയര്‍ത്തും. ഏഴിന് ഭാഗവത പാരായണം, തുടര്‍ന്ന് ഗുരുദേവ കീര്‍ത്തനാലാപനം, ഒന്‍പതിന് സംഗീതഭജന, 11 ന് പ്രൊഫ. എം.വി കൃഷ്ണമൂര്‍ത്തി, ഡോ. പി.ജി. പ്രദീപ്കുമാര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. ചേലാട്ടുഭാഗം എസ്എന്‍ഡിപി ശാഖയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ നടക്കും. രാവിലെ 7.30ന് പതാക ഉയര്‍ത്തല്‍, ഒന്‍പതിന് മൗനജാഥ, ഉച്ചയ്‌ക്ക് 1.30ന് ഗുരുപ്രഭാഷണം.

കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ രാവിലെ ഒന്‍പതിന് ഗുരുപുഷ്പാഞ്ജലി, പത്തിന് പ്രാര്‍ത്ഥനയും ഗുരുദേവ കൃതികളുടെ ആലാപനവും, ഉച്ചയ്‌ക്ക് രണ്ടിന് പ്രഭാഷണം, മൂന്നിന് ദൈവദശക ആലാപനം, 3.30 ന് പുഷ്പാര്‍ച്ച. ദേവസ്വം സ്‌കൂളുകളുടെ ആഭിമുഖ്യത്തില്‍ 21 ന് മഹാസമാധി ദിനാചരണം നടക്കും. സ്‌കൂള്‍ അങ്കണത്തില്‍ ഉച്ചയ്‌ക്ക് 2.30 ന് ചേരുന്ന സാംസ്‌കാരിക സമ്മേളനം.

മുഹമ്മ ശിവഗിരീശ്വര ക്ഷേത്രത്തില്‍ രാവിലെ 6ന് ഗുരുദേവ സുപ്രഭാതം, ഗുരുപുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ പാരായണം, 8ന് ഉപവാസ യജ്ഞം സമരംഭം, 11ന് സമാധി ദിന സന്ദേശം. 12.30ന് വിശേഷാല്‍ ഗുരുപൂജ, പ്രസാദ വിതരണം, സമൂഹ പ്രാര്‍ത്ഥന, 3.30ന് മഹാസമാധി പൂജ, തുടര്‍ന്ന് ഉപവാസ യജ്ഞം സമര്‍പ്പണം.

തുറവൂര്‍ മേഖലയിലെ എസ്എന്‍ഡിപി ശാഖാകേന്ദ്രങ്ങളില്‍ സമാധി സമൂഹ പ്രാര്‍ഥന, മൗനജാഥ, അനുസ്മരണ സമ്മേളനം എന്നിവ ഉണ്ടാകും. എഴുപുന്ന 2859-ാം നമ്പര്‍ ശാഖാങ്കണത്തില്‍ പ്രസിഡന്റ് എം.ജെ. കുമാരന്‍ പതാക ഉയര്‍ത്തും. എഴുപുന്ന മധ്യം 923-ാം നമ്പര്‍ ശാഖായില്‍ പ്രസിഡന്റ് പി.വി. ശ്യാമപ്രസാദ് പതാക ഉയര്‍ത്തും. അരൂര്‍ 960-ാം നമ്പര്‍ ശാഖാങ്കണത്തില്‍ പ്രസിഡന്റ് പി.കെ. ശ്രീനിവാസന്‍ പതാക ഉയര്‍ത്തും. എഴുപുന്ന വടക്ക് 798-ാം നമ്പര്‍ ശാഖാങ്കണത്തില്‍ പ്രസിഡന്റ് എം.കെ. സിദ്ധാര്‍ഥന്‍ പതാക ഉയര്‍ത്തും. ഗുരുപൂജയും ഉണ്ടാകും. അരൂക്കുറ്റി മാത്താനം ക്ഷേത്ര ദേവസ്വത്തിന്റെ കീഴിലുള്ള അഞ്ച് എസ്എന്‍ഡിപി ശാഖകള്‍ സംയുക്തമായി സമാധി ദിനം ആചരിക്കും.

എരമല്ലൂര്‍ 671-ാം നമ്പര്‍ ശാഖാങ്കണത്തില്‍ മോഹനന്‍ കൊച്ചുവെളി പതാക ഉയര്‍ത്തും. കാഞ്ഞിരത്തിങ്കല്‍ ഘണ്ടാകര്‍ണ ദേവീക്ഷേത്രത്തിലേക്കു മൗനജാഥയും നടത്തും.ക്ഷേത്രാങ്കണത്തിലെ ഗുരുമണ്ഡപത്തില്‍ പ്രത്യേക പൂജകളും ഉണ്ടാകും. എഴുപുന്ന കാക്കത്തുരുത്ത് 5719-ാം നമ്പര്‍ ശാഖാങ്കണത്തില്‍ പ്രസിഡന്റ് രഘു വടക്കേമുറി പതാക ഉയര്‍ത്തും.

അരൂര്‍ അമ്മനേഴം ശാഖയുടെ നേതൃത്വത്തിലും സമാധി ദിനാചരണ ചടങ്ങുകള്‍ ഉണ്ടാകും. അമ്മനേഴം ക്ഷേത്രം, പറയകാട് നാലുകുളങ്ങരക്ഷേത്രം എന്നിവിടങ്ങളില്‍ സമാധിദിന പൂജകള്‍ ഉണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്, ഇനി സമരം 3 ആശുപത്രികളില്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളേജില്‍ മതവിവേചനവും ഉണ്ടെന്ന് ആക്ഷേപം

Kerala

അയാം എ ബോണ്‍ ക്രിമിനല്‍,തമിഴ്നാട്ടില്‍ ഞാന്‍ കാരണം ഒരുത്തന്‍ ചത്തിട്ടുണ്ട്നീയൊക്കെ സൂക്ഷിച്ചോ”; അധ്യാപകന്‍ റാമിനെതിരെ ആരോപണങ്ങള്‍

India

കശ്‌മീരിനെ മുറിച്ച് കേന്ദ്രഭരണപ്രദേശങ്ങളാക്കി ; തമിഴ്‌നാടിന്‌ നേരെയും സമാനമായ അതിക്രമങ്ങൾ നടത്തിയേക്കാം ; തെറ്റിദ്ധാരണ പടർത്താൻ ശ്രമിച്ച് എം എ ബേബി

Kerala

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ്. നുസൂര്‍ സിപിഎമ്മില്‍

പുതിയ വാര്‍ത്തകള്‍

നാരി ശക്തി വന്ദന്‍ ബില്‍;സമൂഹത്തില്‍ വലിയ മാറ്റം കൊണ്ടുവരും- ആര്‍.ശ്രീലേഖ

ക്ഷേത്ര സ്വത്തുക്കൾ ഭക്തർ സമർപ്പിച്ചതാണ് , അത് എന്ത് ചെയ്യണമെന്ന് ഹിന്ദുക്കൾ തീരുമാനിക്കും ; ഫാദർ പോള്‍ തേലക്കാട്ടിന് മറുപടിയുമായി ആര്‍.വി. ബാബു

തുര്‍ക്കി ഇറാന്റെ ഭീകരസംഘങ്ങളെ പിന്തുണയ്‌ക്കുന്നു, എല്ലാ ഭീകരസംഘങ്ങളെയും തരിപ്പണമാക്കും: തുര്‍ക്കിയ്‌ക്കെതിരെ മുന്നറിയിപ്പുമായി നെതന്യാഹു

ചിരിച്ച് മണ്ണുകപ്പും;കുംഭമേള പെണ്‍കുട്ടി ഹാജരാക്കിയ രേഖകള്‍ ഒറിജിനലെന്ന് കേരള പൊലീസ്, വ്യാജമാണോ എന്നറിയാന്‍ മധ്യപ്രദേശില്‍ പോയി അന്വേഷിക്കണമെന്ന്

വല്ലാര്‍പാടത്ത് 72കാരനായ പിതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍, പ്രകോപനത്തിന് കാരണം സ്ഥലം സഹോദരിക്ക് എഴുതി നല്‍കിയത്

സഭകൾക്ക് സ്കൂളുകൾ പണിയാൻ സ്ഥലവും, സാമഗ്രികളും നൽകിയത് ഹൈന്ദവ രാജാക്കന്മാർ ; നിങ്ങൾ ഇല്ലെങ്കിൽ ഇന്ത്യക്കാർ സേവനങ്ങൾ കിട്ടാതെ നരകത്തിലേക്കൊന്നും പോകില്ല

13000 പട്ടാളക്കാരെ പാകിസ്ഥാന്‍ സൗദിക്ക് അയച്ചത് ഇറാനുമായുള്ള കരയുദ്ധത്തില്‍ അറക്കാന്‍…അസിം മുനീറിനെതിരെ രൂക്ഷ വിമര്‍ശനം

സെക്രട്ടേറിയറ്റിന് പരിസരത്തെ മരം ഒടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു

വിമര്‍ശിച്ചത് സഭയെയല്ല, ദീപിക പത്രത്തെ- ഷോണ്‍ ജോര്‍ജ്, ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലുമായി കൂടിക്കാഴ്ച നടത്തി

പിണറായി വിജയന്റെ ഫോട്ടോയ്‌ക്ക് ‘സ്വര്‍ണക്കള്ളന്‍’ എന്ന് അടിക്കുറിപ്പ് : 19കാരനെതിരെ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.