പേട്ട: ജില്ല തലത്തില്‍ നടന്ന യോഗ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം ആനയറ നൈനാന്‍ വിളാകത്ത് വീട്ടില്‍ ആര്‍. കവിത സുഭാഷ് കരസ്ഥമാക്കി. മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഉപഹാരം നല്‍കി.
അഞ്ചുവര്‍ഷമായി ജില്ല യോഗാ അസോസിയേഷന്റെ കീഴില്‍ നടന്നിരുന്ന ജില്ല ചാമ്പ്യന്‍ഷിപ്പുകളിലും ഒന്നാം സ്ഥാനത്തായിരുന്നു കവിത. അസോസിയേഷന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരം ലഭിച്ചശേഷം ആദ്യബഹുമതിയാണിതെന്ന് കവിത പറഞ്ഞു. വിദ്യാഭ്യാസകാലത്ത് സ്‌പോര്‍ട്‌സില്‍ വിവിധ ബഹുമതികള്‍ നേടിയിട്ടുണ്ട്. ആറുവര്‍ഷം മുമ്പാണ് യോഗപരിശീലനം ഗുരു സഹീര്‍ചേതനയുടെ കീഴില്‍ അഭ്യസിച്ചു തുടങ്ങിയത്.
നിലവില്‍ ബിജെപി മഹിളമോര്‍ച്ച കഴക്കൂട്ടം മണ്ഡലം വൈസ് പ്രസിഡന്റായും അക്ഷയശ്രീ കടകംപളളി റീജിയണല്‍ ഫെഡറേഷന്റെ വൈസ് പ്രസിഡന്റായും കവിത പ്രവര്‍ത്തിക്കുന്നു. സുഭാഷാണ് ഭര്‍ത്താവ്. അയ്യപ്പന്‍ ചെട്ടിയാര്‍-രേണുകദേവി ദമ്പതികളുടെ മകളാണ് കവിത.
















