കാലടി: കാലടി ശ്രീശങ്കര കോളേജിലെ എബിവിപി പ്രവര്‍ത്തകനെ എസ്എഫ്ഐക്കാര്‍ മര്‍ദ്ദിച്ചു. കോളേജ് കോമ്പൗണ്ടില്‍ ബൈക്കില്‍ ഇരിക്കുകയായിരുന്ന മൂന്നാംവര്‍ഷ ബിരുദവിദ്യാര്‍ത്ഥി ശ്രീരാജ് നാരായണനെയാണ് മര്‍ദ്ദിച്ചത്. 30തോളം വരുന്ന എസ്എഫ്ഐക്കാര്‍ ചേര്‍ന്ന് പട്ടികയും ഹെല്‍മറ്റുംകൊണ്ട് അടിക്കുകയായിരുന്നു.
ആക്രമണത്തില്‍ പ്രതിഷേധിച്ച് കോളേജില്‍ സമരം ചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥികളായ മൃദുല്‍ മോഹനന്, സായി വിജയന്, വിഷ്ണു രാജശേഖരന്, ശ്രീവ്യാസ് നാരായണന്, ആകാശ് രാധാകൃഷ്ണന് എന്നിവരെ നിരവധി ക്രിമിനല്‍ കേസ്സിലെ പ്രതിയായ അജിത് കൃഷ്ണയുടെ നേതൃത്വത്തിലുള്ള എസ്എഫ്ഐ കാരും പുറമെ നിന്നുള്ളവരും ചേര്‍ന്ന് മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ അങ്കമാലി സ്വകാര്യ ആശുപത്രിയിലും മൂന്ന് പേരെ മറ്റൂര്‍ ഗവ.ആശുപത്രിയിലും ചികിത്സയിലാണ്. രണ്ട് ദിവസം മുന്‍പും എബിവിപി പ്രവര്‍ത്തകര്‍ക്ക് എസ്എഫ്ഐയുടെ മര്‍ദ്ദനമേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: