കുറവിലങ്ങാട: കുറവിലങ്ങാട് ടൗണില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റിലെ കോഴി ഇറച്ചി,മത്സ്യ മാംസഅവശിഷ്ടങ്ങളുടെ മാലിന്യശേഖരം ജനവാസ കേന്ദ്രത്തിലെ എംവിഐപി കനാല്‍ നിക്ഷേപിച്ചു. തിങ്കളാഴ്ച രാത്രിയില്‍ വാഹനത്തിലെത്തിച്ച് കനാലില്‍ തള്ളിയമാലിന്യം ഒഴുകി ദുര്‍ഗന്തംപരത്തിജനവാസകേന്ദ്രങ്ങളിലേക്ക് എത്തിയതോടെ തദ്ദേശവാസികള്‍ അതിശക്തമായ പ്രതിഷേധവുമായി രംഗത്തുവതിനേത്തുടര്‍ന്ന് പോലീസ് സ്ഥാപന ഉടമകളെ വിളിച്ചുവരുത്തി അവശിഷ്ടമാലിന്യം കോരിമാറ്റിച്ച് കഴിച്ചുമൂടിച്ചു. സംഭവത്തില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിപ്പുകാര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. സംഭവത്തെത്തുടര്‍സ്ഥാപനത്തിന്റെ ലൈസസന്‍സ് റദ്ദാക്കിയതായും സൂപ്പര്‍മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കണമെുന്നും കാണിച്ച് ഗ്രാമപഞ്ചായത്ത് ഉടമകള്‍ക്ക് നോട്ടീസും നല്‍കി. പകലോമറ്റം തറവാട് പള്ളിക്ക് എതിര്‍ഭാഗത്തുള്ള പാടശേഖരത്തിന്റെ നടുവിലൂടെ കടുപോകുന്ന മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ടിന്റെ സബ്ബ്കനാലില്‍ ചിങ്ങംതോടം നെടുമറ്റം ഭാഗത്താണ് തിങ്കളാഴ്ച രാത്രിയില്‍മാലിന്യനിക്ഷേപം നടത്തിയത്.
















