പാറശ്ശാല: പളുകല്‍ മത്തമ്പാല നിര്‍മല്‍ കൃഷ്ണനിക്ഷേപ തട്ടിപ്പുകേസില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നിക്ഷേപകരുടെ മൊഴിയെടുക്കും. ഇന്ന് രാവിലെ 11 ന് പാറശ്ശാല ഗസ്റ്റ് ഹൗസിലാണ് മൊഴിയെടുക്കുക. കഴിഞ്ഞ ദിവസങ്ങളില്‍ ബാങ്കിന്റെ ബിനാമി നിക്ഷേപം അടക്കമുള്ള കാര്യങ്ങള്‍ കര്‍മസമിതി ഭാരവാഹികളില്‍ നിന്ന് ശേഖരിച്ചിതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് നിക്ഷേപകരില്‍ നിന്ന് മൊഴിയെടുക്കുന്നത്. ക്രൈംബ്രാഞ്ചിന്റെ മൊഴിയെടുക്കല്‍ ഇന്നലെയാണെന്ന് അറിഞ്ഞ് ഒട്ടേറെ നിക്ഷേപകര്‍ ഗസ്റ്റ്ഹൗസിലെത്തിയിരുന്നു. നിര്‍മല്‍ കൃഷ്ണ നിക്ഷേപ തട്ടിപ്പ് അന്വേഷിക്കന്ന തമിഴ്‌നാട് സാമ്പത്തികതട്ടിപ്പ് കുറ്റാന്വോഷണ വിഭാഗത്തിന് ലഭിച്ച പരാതികളില്‍ 10 കോടിയോളം രൂപയുടെ നിക്ഷേപമുണ്ട്. രണ്ട് പ്രതികളെ ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
















