നെടുമങ്ങാട്: വീട്ടില്‍ അതിക്രമിച്ചു കയറി വാള്‍ കാട്ടി ഭീഷണിപ്പെടുത്തിയ കേസില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. അരുവിക്കര കടമ്പനാട് ധന്യാഭവനില്‍ ധനേഷ് (29), കടമ്പനാട് കുറിയനാട് ജെഎസ് ഭവനില്‍ ജെ.വിഷ്ണു (23), മണികണ്‌ഠേശ്വരം വിളയില്‍ പുത്തന്‍ വീട്ടില്‍ അരവിന്ദ് (21) എന്നിവരാണ് അറസ്റ്റിലായത്.അരുവിക്കര ഇരുമ്പ ക്രിസ്ത്യന്‍ പള്ളിക്കു സമീപം ഗിരീഷനും കുടുംബവും താമസിക്കുന്ന വീട്ടിലാണ് ഇക്കഴിഞ്ഞ അഞ്ചിന് വൈകിട്ട് അഞ്ചരയോടെ അതിക്രമിച്ചു കയറിയ പ്രതികള്‍ വാളും മറ്റും കാട്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തിയത്. വീടിന്റെ ജനാല, മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്നു ബൊലറോ കാര്‍, ജെസിബി, ടിപ്പറടക്കമുള്ള വാഹനങ്ങള്‍ അടിച്ചുതകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ ധനേഷ് കൊലക്കേസിലടക്കം 15 ല്‍പരം കേസുകളിലെ പ്രതിയാണ്.
















