നിലമ്പൂര്‍: ചന്തക്കുന്ന് ബസ്സ്റ്റാന്‍ഡിനു പിറകില്‍ മതിലിനോട് ചേര്‍ന്ന് പഴകിയ മത്സ്യങ്ങള്‍ കൊണ്ടിട്ടത് മൂലം പരിസരമാകെ ദുര്‍ഗന്ധപൂരിതം. ഒരാഴ്ചയിലേറെ പഴക്കമുള്ള മത്സ്യങ്ങളാണ് അലക്ഷ്യമായി വിതറിയിരിക്കുന്നത്.
മഴകൂടിയായപ്പോള്‍ ഇവയുടെ മാലിന്യം പരിസരങ്ങളിലേക്കും ഒഴുകി. കംഫര്‍ട്ട് സ്റ്റേഷനു സമീപത്താണ് ചീഞ്ഞതും ഒഴിവാക്കുന്നതുമായ മത്സ്യങ്ങള്‍ നിയമാനുസരണം സംസ്കരിക്കാതെ കൊണ്ടുതള്ളുന്നത്. രോഗങ്ങള്പടരാനുള്ള സാദ്ധ്യതയും ഏറെയാണ്.
മതിലിനോട് ചേര്‍ന്ന് വീടുകളും കിണറുകളും ഉണ്ട്. ഇതിനും ഇവ ഭീഷണിയാണ്. കൗണ്‍സിലറോട് പരാതിപ്പെട്ടെങ്കിലും പരിഹാരമില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: