നിലമ്പൂര്‍: ചന്തക്കുന്ന് ബസ്സ്റ്റാന്‍ഡില്‍ രണ്ടുദിവസമായി ചാക്കില്‍ നിറച്ച മാലിന്യം ദുര്‍ഗന്ധം വമിച്ച് യാത്രകാര്‍ക്കും സ്റ്റാന്‍ഡിലെ വ്യാപാരികള്‍ക്കും ഒരുപോലെ ദുരിതം വിതയ്ക്കുന്നു.
സ്റ്റാന്‍ഡിലെ ബസ് ട്രാക്കിനോട് ചേര്‍ന്ന് യാത്രക്കാര്‍ വരികയും പോകുകയും ചെയ്യുന്ന സ്ഥലത്ത് രണ്ടു ചാക്കുകളിലായാണ് രാത്രിയില്‍ മാലിന്യം തള്ളിയത്.
പ്ലാസ്റ്റിക്, കോഴി അവശിഷ്ടങ്ങളാണുള്ളതെന്ന് സംശയിക്കുന്നു. അധികൃതരോട് പരാതിപ്പെട്ടെങ്കിലും പരിഹാരമുണ്ടായിട്ടില്ല.
മൂക്കുപൊത്തിയാണ് യാത്രക്കാര്‍ ബസുകളിലേക്ക് കയറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: