ആലപ്പുഴ: സ്വാമി രാഘവേന്ദ്ര തീര്‍ത്ഥയ്‌ക്ക് എസ്എന്‍പുരം രാഘവേന്ദ്ര വിദ്യാലയത്തില്‍ സ്വീകരണം നല്‍കി. ആരാധനയ്‌ക്കായി ക്ഷേത്രങ്ങള്‍ തേടി അലയേണ്ടതില്ലെന്ന് വീട്ടിലെ അമ്മയാണ് യഥാര്‍ത്ഥ ദൈവമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം സമുദായത്തിലെഅംഗങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ മറ്റു സമുദായങ്ങളുടെ ക്ഷേമവും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. നൂറുകണക്കനാളുകള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഘോഷയാത്രയുടെ അകമ്പടിയോടെ യാണ് സ്വാമിയെ സ്വീകരിച്ചത്. പ്രിന്‍സിപ്പല്‍ ഗീത വി. പ്രഭു, മാനേജര്‍ ഡോ. ശ്രീകാന്ത് മല്ലന്‍, അനന്തമല്ലന്‍, സുന്ദരേശ് മല്ലന്‍, തമ്പാനൂര്‍ ഗോവിന്ദ നായ്‌ക്, സച്ചിദാനന്ദ നായ്‌ക, ഡോ. കെ.പി. ഹെഗ്‌ഡെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കുട്ടികളുടെ കലാപരിപാടികളും നടന്നു.
















