Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

മണ്ണാര്‍ഗുഡിയിലെ രാജഗോപാല സ്വാമി ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2017, 08:37 pm IST
in Travel

ഒരുകാലത്ത് സുഗന്ധപൂരിതമായ ചെമ്പകപ്പൂക്കള്‍ ധാരാളമുണ്ടായിരുന്ന ഈ സ്ഥലത്തിന് ചെമ്പകാരണ്യം എന്നും പേരുണ്ട്. ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്ന മണ്ണാര്‍ഗുഡിയിലെ ഈ ക്ഷേത്രം വാസുദേവപുരി, പണ്ടുവാരപതി എന്നും അറിയപ്പെടുന്നു. സ്വയംഭൂസ്ഥലങ്ങളിലെ ഒന്നത്രെ ഇത്. തമിഴ്‌നാട്ടിലെ തിരുവാരൂര്‍ ജില്ലയിലാണ് മണ്ണാര്‍ഗുഡി. തഞ്ചാവൂരില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ.

ബ്രഹ്മാവ,് ഓം നമോ ഭഗവതേ വാസുദേവായ എന്ന ദ്വാദശാക്ഷരി മന്ത്രം ജപിച്ച് ഇവിടെ തപസ്സനുഷ്ഠിച്ചാണത്രെ മോക്ഷം നേടിയത്. ദ്വാപരയുഗത്തിന്റെ അവസാനത്തില്‍ ഗോപിലര്‍, ഗോപിരാലയര്‍ എന്ന രണ്ടു ഋഷിമാര്‍ ഭഗവാന്‍ കൃഷ്ണന്റെ ദര്‍ശനം ആഗ്രഹിച്ചു. ദ്വാരകയില്‍ പോയി കൃഷ്ണനെ നേരിട്ടുകണ്ട് ആഗ്രഹനിവൃത്തി വരുത്തുക എന്ന ഒരു അശരീരി അപ്പോള്‍ കേള്‍ക്കുകയുണ്ടായി. അതനുസരിച്ച് ഋഷിമാര്‍ ഇരുവരും ദ്വാരകയിലേക്ക് യാത്ര ആരംഭിച്ചു. പകല്‍ മുഴുവന്‍ നടക്കും. രാത്രിയില്‍ ഉറങ്ങും. നിത്യകര്‍മ്മാനുഷ്ഠാനങ്ങളും മുറയ്‌ക്ക് നടത്തും. ഒരു ദിവസം അവര്‍ ധ്യാനത്തിലിരിക്കവെ ദ്വാപരയുഗം അവസാനിച്ചു, കലിയുഗം തുടങ്ങി.

ഇതറിയാതെ ധ്യാനശേഷം യാത്ര തുടര്‍ന്ന അവര്‍ യമുനാനദിക്കരയിലെത്തിയപ്പോള്‍ നാരദമഹര്‍ഷിയെ കണ്ടു. നാരദനാണ്, ദ്വാപരയുഗത്തില്‍ ഭൂമിയിലെ തന്റെ ദൗത്യം പൂര്‍ത്തിയാക്കി ഭഗവാന്‍ വൈകുണ്ഠത്തിലേക്ക് മടങ്ങി എന്ന കാര്യം ഋഷിമാരെ അറിയിച്ചത്. ഇതുകേട്ട് വിഷണ്ണരായ മുനിമാരെ നാരദന്‍ ആശ്വസിപ്പിച്ചു. ദക്ഷിണദേശത്ത് കാവേരീ നദീതീരത്തെ ചെമ്പകാരണ്യത്തിലെത്തി പുണ്യനദിയായ ഹരിദ്രയുടെ കരയിലിരുന്ന് ധ്യാനിച്ച് ദേവദര്‍ശനമന്ത്രം ഉരുവിടാനും നാരദന്‍ പറഞ്ഞുകൊടുത്തു. ഋഷിമാര്‍ മന്ത്രം ഉരുവിട്ട് ധ്യാനിച്ചിരുന്നു. സംപ്രീതനായ കൃഷ്ണന്‍ ഋഷിമാരോട് എന്ത് ആഗ്രഹമാണ് നിറവേറ്റേണ്ടത് എന്ന് ചോദിച്ചു. കൃഷ്ണന് പ്രധാനപ്പെട്ട 32 ലീലകളും ഇവിടെ ആവര്‍ത്തിക്കണമെന്നായിരുന്നു ഋഷിമാരുടെ ആഗ്രഹം.

തേനീച്ചകള്‍ വളരെക്കൂടുതലുള്ള ഈ ദേശത്ത് തേനീച്ചകള്‍ തേനുണ്ണാന്‍ എത്താത്ത ഒരു പൂവും ബാക്കിയുണ്ടാവില്ല. ചെമ്പകപ്പൂവിന്റെ തീവ്രസൗരഭ്യത്താല്‍ തേനീച്ചകള്‍ അവയെ പ്രാപിക്കാറില്ല. അതുകൊണ്ടുതന്നെ പരിശുദ്ധമായ ഈ പുഷ്പങ്ങള്‍ ഭഗവാനെ പൂജിക്കാന്‍ ഉത്തമമാണ്. തന്റെ സൃഷ്ടികളെക്കുറിച്ചോര്‍ത്ത് ബ്രഹ്മാവ് ഏറെ ഊറ്റംകൊണ്ടു. താനാണ് മുമ്പനെന്നും മറ്റെല്ലാവരും തന്നില്‍ താഴെയാണെന്നുമൊക്കെ ചിന്തിച്ച് ഏറെ അഹങ്കരിച്ചു. ബ്രഹ്മാവിന്റെ ഈ വിചിത്രമായ പെരുമാറ്റം അസഹ്യമായപ്പോള്‍ സൃഷ്ടി സംബന്ധമായ കാര്യങ്ങള്‍ എല്ലാം ബ്രഹ്മാവ് മറക്കട്ടെ എന്ന് വിഷ്ണു ശപിച്ചു. ആകെ ഉലഞ്ഞുപോയ ബ്രഹ്മാവ് ഇവിടെ ചെമ്പകാരണ്യത്തില്‍ തപസ്സിരുന്നാണ് ശാപമോക്ഷം നേടിയത്. നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം വിഷ്ണു പ്രത്യക്ഷപ്പെട്ട് സൃഷ്ടിക്കാനുള്ള ശക്തി തിരിച്ചു നല്‍കി. ഉടന്‍ സ്വയംഭൂവിമാനം ഉണ്ടാക്കി വാസുദേവനെ ബ്രഹ്മാവ് അവിടെ പ്രതിഷ്ഠിച്ചു. മൂലസ്ഥാനത്തെ പ്രതിഷ്ഠ വാസുദേവര്‍ എന്നറിയപ്പെടുന്നു.

ഇരുവശങ്ങളിലുമായി ശ്രീദേവിയും ഭൂദേവിയുമുണ്ട്. രാജഗോപാലസ്വാമിയുടെ വിഗ്രഹം എഴുന്നള്ളിപ്പിന് എടുക്കാറുള്ളതാണ്. പശുവിന് മുന്‍പില്‍ രുക്മിണിയോടും സത്യഭാമയോടും ഒപ്പമാണ് സ്വാമി ഇവിടെ കുടികൊള്ളുന്നത്. വിഷ്ണുവിന്റെ വിഗ്രഹങ്ങളില്‍ ഏറ്റവും ഭംഗിയും ആകര്‍ഷകത്വവുമുള്ള വിഗ്രഹം ഇതത്രെ. കുട്ടിയായ ശ്രീകൃഷ്ണന്‍ വലതുകാല്‍വിരല്‍ വായിലിട്ട് ആദിശേഷന്റെ മുകളില്‍ ശയിക്കുന്ന ഒരു വിഗ്രഹവും ഇതിനടുത്തായുണ്ട്-സന്താന രാജഗോപാലന്‍ എന്നാണ് ഭഗവാനെ വിശേഷിപ്പിക്കുന്നത്. പിച്ചളയില്‍ വാര്‍ത്തെടുത്ത ഈ വിഗ്രഹത്തിന്റെ ഭംഗിയും വാക്കുകളാല്‍ വര്‍ണ്ണിക്കാനാവില്ല. സന്താന രാജഗോപാലനെ ഭജിച്ചാല്‍ സന്താനസൗഭാഗ്യം നിശ്ചയം.

മറ്റൊരു പ്രാകാരത്തില്‍ ദേവി ചെമ്പകവല്ലി തായാര്‍ക്ക് വേറെ സന്നിധാനം ഉണ്ട്. ഹേമാബ്ജ നായകി, രക്താബ്ജനായകി എന്നും ദേവിക്ക് സംസ്‌കൃതത്തില്‍ പേരുണ്ട്. ദേവിയുടെ വലതുവശത്ത് രാജനായകിയും ഇടതുവശത്ത് ദ്വാരനായകിയുമുണ്ട്. ദേവിക്ക് നാല് കൈകളുമുണ്ട്.

വിഷ്ണുവിന്റെയും മഹാലക്ഷ്മിയുടെയും വിവാഹം നടന്നത് ചെമ്പകാരണ്യത്തില്‍ വച്ചത്രെ. രാമന്‍, സീത, ലക്ഷ്മണന്‍, ഗരുഡാള്‍വാര്‍ എന്നിവര്‍ക്ക് വെവ്വേറെ ചെറിയ സന്നിധികളുണ്ട്. ഭഗവാന്റെ മുമ്പില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ഗരുഡസ്തംഭത്തിന് 54 അടി ഉയരമുണ്ട്. ഒറ്റക്കല്ലില്‍ പണി തീര്‍ത്തതാണിത്. പഞ്ചമുഖ ഹനുമാന്റെ പ്രതിഷ്ഠ പ്രത്യേകതകള്‍ ഉള്ളതാണ്. ഗരുഡന്റെയും കുതിരയുടെയും രഥങ്ങള്‍ സ്വര്‍ണം പൂശിയതത്രെ.

തമിഴ്മാസമായ പങ്കുനിയിലെ (മാര്‍ച്ച്-ഏപ്രില്‍) ബ്രഹ്മോത്സവമാണ് അതിപ്രധാനം. മാശി മാസത്തില്‍ ഊഞ്ഞാല്‍ ഉത്സവമുണ്ട്. ഏഴ് പ്രാകാരങ്ങളുള്ള ക്ഷേത്രത്തിന് 16 ഗോപുരങ്ങളാണുള്ളത്. രാവിലെ 6.30 ന് നട തുറന്ന് ഉച്ചയ്‌ക്ക് 12 ന് അടയ്‌ക്കും. വൈകിട്ട് 4.30 ന് തുറന്ന് രാത്രി 9 ന് അടയ്‌ക്കും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്‍ഡിഎയെ നേരിടാന്‍ ഭീകരവാദികളെ മുഖ്യധാരയിലെത്തിച്ച് മുന്നണികള്‍

Kerala

ബില്‍ ഒരു മതവിഭാഗത്തിനും എതിരല്ല എഫ്സിആര്‍എ: കോണ്‍ഗ്രസും സിപിഎമ്മും നുണപ്രചാരണം നിര്‍ത്തണം – റിജിജു

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന്റെ റോഡ് ഷോയില്‍ സിനിമാതാരവും ബിജെപി തമിഴ്‌നാട് സംസ്ഥാന ഉപാദ്ധ്യക്ഷയുമായ ഖുശ്ബു പങ്കെടുത്തപ്പോള്‍
Kerala

വനിതാ ശാക്തീകരണം നടപ്പാക്കിയത് ബിജെപി; രാഹുലിന്റെ വാക്കുകള്‍ ഗൗരവമായി എടുക്കുന്നില്ല: ഖുശ്ബു

Kerala

എന്‍ഡിഎ വികസിത മാര്‍ഗരേഖ: ഒരേയൊരു ലക്ഷ്യം ജനക്ഷേമം

Samskriti

കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്‌ക്കുമ്പോള്‍…..

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഭാരതം ഹോങ്കോങ്ങിനെ തുരത്തി; ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതയില്‍ ആശ്വാസ ജയം

ഐസ്വാള്‍ എഫ്സിക്കെതിരെ ഗോകുലം കേരളയ്‌ക്ക് തകര്‍പ്പന്‍ ജയം

ഇറാന്‍ കോസ്റ്ററിക്കയെ 5-0ന് തകര്‍ത്തു

ഐപിഎല്‍ ബ്രോഡ്കാസ്റ്റ് എന്‍ജിനീയര്‍ ഇയാന്‍ വില്ല്യം മരിച്ച നിലയില്‍

പൂഞ്ഞാര്‍ സമം പി.സി. ജോര്‍ജ്

എടപ്പാടി പളനി സ്വാമി, എം.കെ. സ്റ്റാലിന്‍, ജോസഫ് വിജയ്‌

യാര് വിസില്‍ പോടും? ഡിഎംകെയ്‌ക്കെതിരേ കാത്തിരിക്കാം തമിഴക വെട്രി

വാര്‍ത്താ സമ്മേളനങ്ങളില്‍ തുടരുന്ന പിണറായിസം

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.