മാനന്തവാടി: ഹൈകോടതിയുടെ ഉത്തരവ് ലംഘിച്ച് വയനാട് ജില്ലയിലെ മാനന്തവാടി താലുക്കിലെ പയ്യം പളളി വില്ലേജിലെ ബ്ലോക്ക് നമ്പർ 127 ൽ സർവ്വേ നമ്പർ 407/1,2,406/6,7,8,9 ഭൂമിയിൽ സ്വകര്യ കമ്പനിയക്ക് റിസോർട്ട് നിർമ്മിക്കുന്നതിന് കേരള ഫിനാനിഷ്യൽ കോർപ്പറേഷന്റെ കോഴിക്കോട് ശഖയിൽ നിന്ന് വായ്പ നൽകിയത് 7 കോടി 50 ലക്ഷംരൂപ.റിസോർട്ട് നിർമ്മിക്കുന്ന 4 ഏക്കർ 22 സെന്റ് ഭൂമിയുടെ വില 40 ലക്ഷം രൂപയാണ് അധാരത്തിൽ കാണിച്ചിരിക്കുന്നത്.2013 ൽ കമ്പനി റജിസ്ട്രേഷൻ അക്ട് പ്രകാരം രജിസ്റ്റർ ചെയ്താ വടകരയുള്ള കമ്പനിയാണിത്.4 ഏക്കർ 22 സെന്റ് ഭൂമിയിൽ മുന്ന് ഏക്കർ മുപ്പത്തിരണ്ടര സെന്റ് ഭൂമി റവന്യു പട്ടയമാണ്. ബാക്കി വരുന്ന 89 സെന്റ് ഭൂമിയിൽ 40 സെന്റ് വയൽ ഭൂമിയാണ്. 7 കോടി 50 ലക്ഷം രൂപ വായ്പ അനുവദിച്ചതിന് കാസർകോഡ് ജില്ലയിലെ ഹോസ്ദുർഗ് വില്ലേജിലെ തച്ചൻനുറ് കളിച്ചാൽ അടുക്കാം റോഡിലുള്ള 1 എക്കർ സ്ഥലത്തിന്റെ രേഖയും ഈടുനൽകിയിട്ടുണ്ട്. അകെ 40 ലക്ഷം രൂപവിലവരുന്ന സ്ഥലത്തിന് ഇത്രയും വലിയ തുക വായ്പ അനുവദിച്ചതിൽ ക്രമക്കേട് നടന്നതായി സുചനയുണ്ട്.ഇവിടെ നിർമ്മാണ പ്രവർത്തനം നടത്തുന്നതിന് മണ്ണ് നീക്കം ചെയ്യുന്നതിന് റവന്യൂ വകുപ്പിൽ നിന്നും അനുമതി വാങ്ങിയിട്ടില്ല. പാൽ വെളിച്ചം കുറുവ ദ്വീപിന് സമിപത്തെ പുഴയോട് ചേർന്ന് നിർമ്മിച്ചു കൊണ്ടിരിക്കുന്ന കെട്ടിടം പുറമ്പോക്ക് ഭൂമി കൈയേറിയെന്നും അരോപണം ഉണ്ട്.
2016 നവംബർ 14 ലെ ഹൈകോടതി ഉത്തരവിൽ റവന്യൂ പട്ടയഭൂമികളിൽ വ്യവസായ – വാണിജ്യ ആവശ്യങ്ങൾ ഉപയോഗിക്കാൻ പാടില്ലന്ന് പറയുന്നുണ്ട്.ഇത് മറച്ച് വെച്ചണ് നിർമ്മാണ പ്രവർത്തികൾ തുടർന്ന് വന്നത്. ഓഗസ്റ്റ് 19 ന് നിർമ്മാണ പ്രവർത്തിയെ കുറിച്ച് വാർത്താ പ്രസിദ്ധികരിച്ചിരിന്നു.ഇതിന്റെ അടിസ്ഥാനത്തിൽ റവന്യൂ വകുപ്പ് നിർമ്മാണ പ്രവർത്തികൾ നിർത്തി വെയ്ക്കുന്നതിന് നോട്ടിസ് നൽകിയിരുന്നു.ചെറിയ വിലയക്ക് ഭൂമി വാങ്ങി പല സ്വധിനങ്ങൾ ഉപയോഗിച്ച് വായ്പ വാങ്ങുന്ന തട്ടിപ്പ് പരിപാടിയും കേരളത്തിൽ നടക്കുന്നുണ്ട്. ഇടുക്കി ജില്ലായിലെ മൂന്നാറിൽ ഇത്തരത്തിൽ കെ.എഫ്.സി യിൽ കോടികൾ വായ്പയെടുത്ത് നിർമ്മാണങ്ങൾ നടത്തിയ നിരവധി റിസോർട്ടുകൾ നടപടി നേരിടുകയാണ്.ഇവരിൽ നിന്നും കേരള ഫിനൻഷ്യൽ കോർപ്പറേഷന് കിട്ടുന്നുളളത് കോടികണക്കിന് രൂപയാണ് കിട്ടാനുള്ളത്.കബനി പുഴയുടെ കരയിൽ കറുവ ദ്വീപിന് സമീപത്താണ് ഇത്തരത്തിലുള്ള നിർമ്മാണം നടക്കുന്നത്.
ഇവിടെ കുറുവ ദ്വീപിലേക്കുള്ള റോഡിന്റെ സൈഡിൽ റവന്യൂ പട്ടയഭൂമിയിൽ വയലിന് ക്രോസ് ചെയ്ത് എറെ അപകട സധ്യതയുള്ള സിപ്പ് ലൈൻ നിർമ്മിക്കാനും നിക്കം നടത്തിയിരുന്നു. ഇവിടെ ഇത്തരത്തിലുള്ള നിർമ്മാണങ്ങൾ പാടില്ലന്ന വില്ലേജ് ഓഫിസറുടെ നിർദേശം അവഗണിച്ചായിരുന്നു.നീക്കം.നിയമ ലംഘനം അനുവദിക്കില്ലന്നും നടപടി സ്വീകരിച്ച് വരുന്നതായും റവന്യൂ വകുപ്പും വായ്പ അനുവദിച്ച സംബന്ധിച്ച ഭൂമിയുടെ പ്രശ്നങ്ങൾ അന്വേഷിച്ച് വരുന്നതായും 3 കോടി 50 ലക്ഷം രൂപ ഇതുവരെ നൽകിയിട്ടുള്ളുവെന്നും കുടുതൽ പരിശേധനകൾക്ക് ശേഷം മാത്രമേ ഇനി പണം നൽകുവെന്നും കോഴിക്കോട് കെ.എഫ്.സി. മനേജർ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: