പീഡിപ്പിക്കപ്പെടുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ വാര്‍ത്തകളാണ് നിത്യവും കേള്‍ക്കുന്നത്.അവയില്‍ പല കുഞ്ഞുങ്ങളും കൊലചെയ്യുപ്പടുന്നു. മൂന്നുംനാലും വയസുള്ള കുട്ടികള്‍മുതല്‍ തൊണ്ണൂറെത്തിയ മുത്തശ്ശിമാര്‍വരെ ലൈംഗീക ഇരകളായി തീരുന്നതിന്റെ ക്രൂരമായ വിശേഷങ്ങളാണ് മാധ്യമങ്ങള്‍ പുറത്തുവിടുന്നത്.
തത്വചിന്താപരമായതും മനശാസ്ത്രപരമായതുമായ ചര്‍ച്ചകളോ ബോധവല്‍ക്കരണമോ മറ്റുംകൊണ്ട് ലഘൂകരിക്കാവുന്ന പ്രശ്നങ്ങളല്ലിത്. ഇന്നത്തെ നിയമ നടപടികള്‍പോലും ഇരയ്ക്ക് പലതരത്തിലും നീതികിട്ടാത്തതാണ്. നൂറുപേരെ ലൈംഗീകമായി പീഡിപ്പിച്ച ഒരാള്‍ക്കു കിട്ടിയത് രണ്ടരവര്‍ഷത്തെ ജയില്‍വാസം മാത്രമാണെന്നൊരുവാര്ത്തയും ഇന്നുകണ്ടു. എന്തൊരു ക്രൂരമായ തമാശയാണിത്.
ലൈംഗീക ആസക്തിയെന്നോ ആര്‍ത്തിയെന്നോ മനോരോഗമെന്നോ പറഞ്ഞ് വെറുതെ തള്ളിക്കളയാവുന്നവയല്ല ഇത്തരം ക്രൂരതകള്‍. ആര്‍ക്കും പീഡിപ്പിക്കാവുന്ന കളിപ്പാട്ടമാണ് സ്ത്രീയെന്നുവന്നാല് സമൂഹത്തില്‍ മറ്റെന്തുസുരക്ഷയുണ്ടെങ്കിലും അതെല്ലാം ഈയൊരു കാര്യത്തില്‍മാത്രം തോറ്റുപോകുന്നില്ലേ. കടുത്ത നിയമനടപടികള്‍ അതിവേഗംപൂര്ത്തിയാക്കി സമൂഹത്തിനു മാതൃകാപരമായ ശിക്ഷകള്‍ കുറ്റവാളികള്‍ക്കു നല്‍കണം.പക്ഷേ അങ്ങനെയൊന്ന് അപൂര്‍വത്തില്‍ അപൂര്‍വമായിമാത്രമേ നമ്മുടെ നാട്ടില്‍ സംഭവിക്കാറുള്ളൂ.
കാശുള്ളവന് കാശുള്ള വക്കീലുണ്ടെങ്കില്‍ പീഡനമല്ല ഏതുകുറ്റങ്ങളില്നിന്നുപോലും ഊരിപ്പോരാമെന്നൊരു ധാരണ പൊതുജനത്തിനിപ്പോള്‍ ഉണ്ടായിട്ടുണ്ട്. ഗോവിന്ദച്ചാമി ഇതിന്റെ മികച്ചമാതൃകയാണ്. നിയമത്തിന്റെ സാങ്കേതികത്വത്തിലൂടെ കേസില്‍നിന്നും ഊരിപ്പോകുമ്പോഴും ഇര ജീവിതംകൊണ്ടനുഭവിച്ച,അനുഭവിക്കുന്ന വേദനയ്ക്ക് ആര് ഉത്തരവാദിത്തം പറയും. നിയമവ്യാഖ്യാനംകൊണ്ടു നീതിയാവുന്നതല്ലല്ലോ ഇരയുടെ മാനസികവും ശാരീരികവുമായ അവകാശങ്ങള്‍!യഥാര്‍ഥത്തില്‍ പീഡിപ്പിക്കപ്പെടുന്നത് ഇരയുടെ അവകാശങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: