ആലപ്പുഴ: ഒക്ടോബറില്‍ ആലപ്പുഴയില്‍ നടക്കുന്ന കയര്‍ കേരളയുടെ പ്രചരണാര്‍ത്ഥം നഗരത്തിലെ പ്രധാനപ്പെട്ട ചുവരുകളില്‍ കേരളത്തിലെ കലാകാരന്‍മാര്‍ ചിത്രം വരയ്‌ക്കും. ആലപ്പുഴയുടെ പൈതൃകവും, ചരിത്രവും കയര്‍ വ്യവസായത്തിന്റെ നാള്‍വഴികളും ആലേഖനം ചെയ്യപ്പെടുന്ന ചിത്രരചന ഇന്ന് രാവിലെ 9.30ന് ആലപ്പുഴ ഗേള്‍സ് ഹൈസ്‌ക്കൂളില്‍ ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ലളിത കലാഅക്കാദമി ചെയര്‍മാന്‍ സത്യപാല്‍ മുഖ്യാതിഥി ആയിരിക്കും.
















