വാഷിങ്ടണ്‍ : യുഎസിലെ മിനസോട്ടയില്‍ രണ്ട് സ്ത്രീകള്‍ അവരുടെ പെണ്‍കുട്ടികളുടെ ചേലാകര്‍മ്മം നടത്തി. ഏഴു വയസ്സുള്ള രണ്ട് പെണ്‍കുട്ടികളാണ് പ്രാകൃത നടപടിയായ ചേലാ കര്‍മ്മത്തിന് വിധേയരായത്. ഡിട്രോയിറ്റ് വാര്‍ത്ത ഏജന്‍സിയാണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. തുടര്‍ന്ന് ഇരുവര്‍ക്കും സഹായം നല്‍കിയതിന് മിഷിഗണ്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഡോ. ഫഖ്രുദ്ദീന്‍ അട്ടാററിനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
മൂവര്‍ക്കുമെതിരെ ചേലാകര്‍മ്മം ചെയ്തു, ഇതിനായി ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ചേലാകര്‍മ്മം നടത്തിയ അമ്മമാരില്‍ ഒരാള്‍ അമേരിക്കന്‍ പൗരയും മറ്റേത് നിയമ വിരുദ്ധമായി താമസിക്കുന്നവരുമാണ്. ഇരുവരേയും സെപ്തംബര്‍ 21ന് കോടതിയില്‍ വിചാരണയ്‌ക്കായി ഹാജരാക്കും. രാജ്യത്ത് ചേലാകര്‍മ്മത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ തടവുശിക്ഷ ലഭിച്ചേക്കാം.
ഇന്ത്യയില്‍ നിന്നുള്ള ഷിയ മുസ്ലിം സംഘടനയായ ദാവൂദി ബോഹ്‌റയുടെ നേതൃത്വത്തിലാണ് ചേലാ കര്‍മ്മം നടത്തുന്നത്.
പെണ്‍കുട്ടികളുടെ ചേലാകര്‍മ്മം നടത്തുന്നത് യുഎസില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമമായാണ് കണക്കാക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ആശുപത്രി ഉടമ ഡോ. ജുമന, നഗര്‍വാല, അട്ടാര്‍, അട്ടാറിന്റെ ഭാര്യ ഫരീദ അട്ടാര്‍ തുടങ്ങിയവര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
















