ന്യൂദല്‍ഹി : എയറിന്ത്യയുടെ ഓഹരി വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് സാമ്പത്തിക ഉപദേഷ്ടാക്കളെയും ഒരു നിയമോപദേശകനെയും നിയമിക്കുന്നു. ഇവരുടെ ഉപദേശ്രപകാരമാകും അടുത്ത നടപടികള്‍ കൈക്കൊള്ളുക.
കമ്പനി നഷ്ടത്തിലായതിനെ തുടര്‍ന്ന് സ്വകാര്യ വത്കരിക്കാണ് ഓഹരികള്‍ വില്‍ക്കുന്നത്. എയറിന്ത്യയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധന സമാഹരണത്തിനായി 3,250 കോടി അടിയന്തിരമായി ഹ്രസ്വകാല വായ്പയായി എടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഓഹരി വില്‍പ്പന വഴിയുള്ള പണം ലഭ്യമാകും വരത്തേക്കാണ് വായ്പ്പ.അതിനിടെ ഹ്രസ്വകാല വായ്പ അനുവദിക്കണമെങ്കില്‍ ഓഹരി ലേലം സംബന്ധിച്ചുള്ള വിവരങ്ങള്‍ ഈ മാസം 19നു മുമ്പ് നല്കാന് ബാങ്കുകള്‍ എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കമ്പനി നഷ്ടത്തിലായതിനെ തുടര്‍ന്ന് യുപിഎ ഭരണകാലത്ത് 30,231 കോടി സാമ്പത്തിക സഹായം അനുവദിച്ചിരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: