ശീനഗര്‍: അമര്‍നാഥ് തീര്‍ഥാടകര്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ കൊടുംഭീകരനെ സൈന്യം വെടിവച്ചുകൊന്നു. ലഷ്ക്കര്‍ ഇ തൊയ്ബ ഭീകരന് അബു ഇസ്മയിലിനെയാണ് ഏറ്റുമുട്ടലില്‍ സൈന്യം വകവരുത്തിയത്.
അമര്‍നാഥ് തീര്‍ഥാടകര്‍ക്കു നേരെ ജൂലൈ 12നുണ്ടായ ആക്രമണത്തില്‍ ആറു സ്ത്രീകളടക്കം ഏഴു പേരാണ് മരിച്ചത്. ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെടുന്ന നാലാമത്തെ കൊടുംഭീകരനാണിയാള്.
ശ്രീനഗറിലെ നൗഗാമിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇയാളുടെ സഹായി ഛോട്ടാ കാസിമും കൊല്ലപ്പെട്ടു. ഇരുവരും പാക്കിസ്ഥാനികളാണ്.
രണ്ടു ഭീകരര്‍ എത്തിയെന്ന രഹസ്യ വിവരത്തെത്തുടന്ന് പ്രദേശം പോലീസും സുരക്ഷാ സേനയും വളയുകയായിരുന്നു. തെരച്ചില്‍ തുടങ്ങിയതോടെ ഇവര്‍ വെടിവയ്പ്പാരംഭിച്ചു. സുരക്ഷാ സേന തിരിച്ചടിച്ചു. ബുര്‍ഹാന്‍ വാനി, സബ്സര്‍ ഭട്ട്, അബു ദുജാന എന്നിവരാണ് അടുത്തിടെ കൊല്ലപ്പെട്ട ഹിസ്ബുള്‍ കമാന്‍ഡര്‍മാര്‍.
















