കൊച്ചി: മലയാള ബ്രാഹ്മണ സമാജത്തിന്റെ ശതാഭിഷേക സമ്മേളനം ഞായറാഴ്ച എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പതിന് മലയാള ബ്രാഹ്മണ സമാജം പ്രസിഡന്റ് അനില്‍കുമാര്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് കലാ പരിപാടികള്‍ അരങ്ങേറും. കുഞ്ഞിക്കുട്ടന്‍ ഇളയത് രചിച്ച ‘ഉപനിഷത് സാരസംഗ്രഹം’ എന്ന പുസ്തകം സമാജം പ്രസിഡന്റ് അനില്‍ കുമാര്‍ പ്രകാശനം ചെയ്യും. എകെബിഎഫ് സംസ്ഥാന പ്രസിഡന്റ് വി രാമലിംഗം ആദ്യപ്രതി ഏറ്റുവാങ്ങും. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്കാരം വിതരണം ചെയ്യും. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സമാജം പ്രസിഡന്റ് അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. 84 വയസ്സ് തികഞ്ഞ സമാജം അംഗങ്ങളെ ചടങ്ങില്‍ ആദരിക്കും. ആരോഗ്യ പദ്ധതി-സാന്ത്വനം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും. വിദ്യാകിരണം പദ്ധതിയുടെ ഉദ്ഘാടനം പി ടി തോമസ് എം.എല്‍.എ. നിര്‍വഹിക്കും. പ്രതിഭാ പുരസ്കാര സമര്‍പ്പണം രണ്‍ജി പണിക്കരും കവിയൂര്‍ പൊന്നമ്മയും ചേര്‍ന്ന് നിര്‍വഹിക്കും. സ്മരണികയുടെ പ്രകാശനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് നിര്‍വഹിക്കും. തുടര്‍ന്ന് മൂന്നൂറിലധികം സ്ത്രീകള്‍ അവതരിപ്പിക്കുന്ന മെഗാ തിരുവാതിരയും അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. അനില്‍കുമാര്‍, സിന്ധു സുനില്‍, പി ആര് നാരായണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: