അമ്പലപ്പുഴ: സിഗ്‌നല്‍ ലൈറ്റ് കണ്ട് നിര്‍ത്തുന്നതിനിടെ ജീപ്പില്‍ നിന്നും തെറിച്ചുവീണ ഇരുമ്പു പൈപ്പ്കള്‍ ഗതാഗതകുരുക്കിന് കാരണമായി. ഇന്നലെ വൈകിട്ട് നാലിന് കച്ചേരിമുക്ക് ജങ്ഷനില്‍ ആയിരുന്നു സംഭവം.
തെക്കോട്ട് ഇരുമ്പു പൈപ്പ് കയറ്റിവന്ന ജീപ്പ് സിഗ്‌നല്‍ ലൈറ്റ് കണ്ട് നിര്‍ത്തുന്നതിനിടെ പൈപ്പില്‍ കെട്ടിയിരുന്ന കയര്‍പൊട്ടി താഴേയ്‌ക്ക് വിഴുകയായിരുന്നു. ഇതേ തുടര്‍ന്ന് ജീപ്പിനും മറ്റ് വാഹനങ്ങള്‍ക്കും മുമ്പോട്ട് പോകുവാന്‍ സാധിക്കാത്ത സ്ഥിതിയില്‍ എത്തുകയായിരുന്നു.
സമീപത്തെ ഓട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരും പൈപ്പുകള്‍ നീക്കം ചെയ്തു. അര മണിക്കൂറോളം ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.
















