ആലപ്പുഴ: കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ വളം വിതരണം ചെയ്യുന്ന കൃഷി വകുപ്പ് അംഗീകൃത ഏജന്‍സികള്‍ക്ക് ഫാക്ട് ഉദ്യോഗമണ്ഡല്‍ ഡിവിഷന്‍ പോയന്റ് ഓഫ് സെയില്‍സ് (പിഒഎസ്) മെഷീന്‍ നല്‍കും. കര്‍ഷകരുടെ ഫിംഗര്‍ പ്രിന്റും ആധാര്‍ നമ്പരും ഈ മെഷീനില്‍ രേഖപ്പെടുത്തിയാണ് വളം ലഭ്യമാക്കുക.
വളത്തിന് അനുവദിച്ചിട്ടുള്ള സബ്‌സിഡി കര്‍ഷകര്‍ക്ക് നേരിട്ട് ലഭ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതിയുടെ ഭാഗമായാണ് നടപടി. വളം കൈപ്പറ്റുന്ന കര്‍ഷകര്‍ക്ക് വില്‍പ്പന വില രേഖപ്പെടുത്തിയ ബില്ല് മെഷീനിലൂടെ ലഭിക്കും.
ജില്ലയിലെ 180 എജന്‍സികള്‍ക്ക് സൗജന്യമായി നല്‍കുന്ന പിഒഎസ് മെഷീനുകളുടെ വിതരണോദ്ഘാടനം നാളെ ജില്ലാ കളക്ടര്‍ ടി.വി. അനുപമ നിര്‍വ്വഹിക്കും.
















