ആലപ്പുഴ: ഓള്‍ കേരള എസ്ഡിവി ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റ്15 മുതല്‍ 17വരെ എസ്ഡിവി ടേബിള്‍ ടെന്നിസ് അക്കാദമിയില്‍ നടക്കും. 15നു വൈകിട്ട് അഞ്ചിനു കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ഫിനാന്‍സ് ഡയറക്ടര്‍ ഡി.പോള്‍ രാജന്‍ ഉദ്ഘാടനം ചെയ്യും. പ്രൈസ് മണിക്കു പുറമേ 13 ഇനങ്ങളിലും എവര്‍റോളിങ് ട്രോഫി സമ്മാനിക്കും. രാജ്യാന്തര–ദേശീയ തലങ്ങളില്‍ മികവ് പുലര്‍ത്തിയ കുട്ടികളാണു പങ്കെടുക്കുക. സമാപനസമ്മേളനവും സമ്മാനദാനവും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ കെ.നവീന്‍ചാരന്‍ നിര്‍വഹിക്കുമെന്നു ചെയര്‍മാന്‍ ആര്‍.കൃഷ്ണന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ജയേഷ് ടി.ലിലധര്‍, ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് കെ.ജോണ്‍ എന്നിവര്‍ അറിയിച്ചു.
















