ഹിന്ദുക്ഷേത്രങ്ങളില്‍ അഹിന്ദുക്കളെ പ്രവേശിക്കുന്നത് സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന മാധ്യമ കോലാഹലങ്ങള്‍ അസ്ഥാനത്താണ്. ഒന്നുമാത്രം മനസ്സിലാക്കുക. ക്ഷേത്രങ്ങള്‍ ഹിന്ദുസ്ഥാപനങ്ങളാണ്. അതിനുള്ളില്‍ ഇതരവിശ്വസികള് എന്തിനുവേണ്ടിയാണ് പ്രവേശിക്കുന്നത്? സ്വാഭാവികമായും, ഹിന്ദുവിശ്വാസങ്ങളില്നിന്നും പരിവര്‍ത്തനം ചെയ്യപ്പെട്ടവരെയാണല്ലോ പ്രവേശിപ്പക്കേണ്ടത്.
ഇതര വിശ്വാസപ്രമാണങ്ങളിലുള്ളവര് പ്രത്യേകിച്ചും, ക്രിസ്തുമതത്തിലും ഇസ്ലാം മതത്തിലുമുള്ളവര്‍ വിഗ്രഹാരാധന തെറ്റാണെന്ന് വിശ്വസിക്കുന്നവരാണ്. 1600 വര്‍ഷങ്ങളിലെ ചരിത്രം മാത്രമുള്ള ക്രിസ്തുമതവും 1300 വര്‍ഷം ചരിത്രമുള്ള ഇസ്ലാം മതവും എവിടെയായാലും മതപരിവര്‍ത്തനത്തിലൂടെ മാത്രമേ വളരാന്‍ നിവൃത്തിയുള്ളൂ.
മറ്റുവിധത്തില്‍ പറഞ്ഞാല്‍ ഭാരതത്തില്‍ നിലവിലുള്ള ക്രിസ്തുമതവിശ്വാസികളുടെയും, ഇസ്ലാംമതവിശ്വാസികളുടെയും പൂര്‍വ്വികര്‍ ഹിന്ദുക്കളായിരുന്നു എന്ന് മനസ്സിലാക്കണം. അതായത് ഈ രണ്ട് കൂട്ടരും ഹിന്ദുമതത്തില്‍നിന്ന് പരിവര്‍ത്തനം ചെയ്യപ്പെട്ടവരോ അത്തരക്കാരുടെ പിന്മുറക്കാരോ മാത്രമാണ്. മതപരിവര്ത്തിനുള്ള പ്രചോദനം മിക്കവാറും മറ്റ് കാര്യങ്ങള്‍ ആണെങ്കില്‍ പോലും, ഹിന്ദുത്വത്തില്‍ വിശ്വാസമില്ലാത്തവര്തന്നെയാണെന്നാണല്ലോ വിവക്ഷിക്കപ്പെടേണ്ടത്. അത്തരക്കാര്‍ എന്തിനുവേണ്ടിയാണ് ഹിന്ദുക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നത്?
ഇതിനകത്ത് മറ്റൊരപകടംകൂടി പതിയിരുപ്പുണ്ട്. മതപരിവര്‍ത്തനത്തിന്റെ ഭാഗമായി ക്ഷേത്രം നശിപ്പിക്കുകയും വിഗ്രഹങ്ങള്‍ തച്ചുടച്ച് നടപ്പാതകളിലിട്ട് ഹിന്ദുമതത്തെ അവഹേളിക്കുകയും ചെയ്തവരാണ് ഇതര വിശ്വാസികള്‍. ക്രൈസ്തവര്‍ വാഴ്ത്തപ്പെട്ടവരായി കണക്കാക്കുന്ന ഫ്രാന്‍സിസ് സേവ്യര്‍ എത്രയധികം അമ്പലങ്ങള്‍ നശിപ്പിച്ചു, വിഗ്രഹങ്ങള്‍ നശിപ്പിച്ചു?
ഇന്നും ഫ്രാന്‍സിസ് സേവ്യറിന്റെ അള്‍ത്താരകളില്‍ മെഴുകുതിരി കത്തിച്ചുവച്ച് ആരാധിക്കുന്നവരാണ് ക്രിസ്ത്യന്‍ മതവിശ്വാസികള്‍. അതുപോലെതന്നെ മുസ്ലിങ്ങള്‍ മാതൃകാ ഭരണാധികാരിയായി കണക്കാക്കുന്ന ഔറംഗസീബ് നിരവധി ക്ഷേത്രങ്ങള്‍ നശിപ്പിക്കുക മാത്രമല്ല ചെയ്തത്. ദിവസം 10000 വീതം ഒരുവര്‍ഷക്കാലം 17 വയസ്സ് പിന്നിട്ട ആണ്‍തരികളെ മുഴുവന്‍ കൊന്നൊടുക്കിയിട്ടുമുണ്ട്.
1528 ല്‍ ബാബര്‍ എന്ന അക്രമണകാരി അയോദ്ധ്യയില്‍ ശ്രീരാമജന്മഭൂമിക്ഷേത്രം തച്ചുടച്ച് പണിതീര്‍ത്ത പള്ളിപ്രശ്നം ഇന്നും അവശേഷിക്കുന്നു. ഗുജറാത്ത് സോമനാഥക്ഷേത്രം എത്ര പ്രാവശ്യമാണ് ആക്രമിച്ചിട്ടുള്ളതെന്ന് ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. ഭാരതത്തില്‍ വിദേശ ആക്രമണകാരികള്‍ നിരവധി ക്ഷേത്രങ്ങള്‍ കയ്യേറിയിട്ടുണ്ട്. ഇതൊക്കെ ചരിത്രവസ്തുതകളാണ്.
ശ്രീപത്മനാഭ ക്ഷേത്രത്തിലെ വസ്തുവകകള്‍ കണ്ട് ആരും കൊതിക്കേണ്ടതില്ല അതൊക്കെയും ഹിന്ദുസമൂഹത്തിന്റെ മാത്രം വകകളാണ്.
എന്നും എക്കാലവും നാടിനെതിരായി പ്രവര്‍ത്തിച്ച ചിരിത്രം മാത്രമേ കമ്മ്യൂണിസ്റ്റുകാര്ക്കുള്ളൂ. ഗണപതിയേയും ഹനുമാനേയും ഒന്നും ആരാധിക്കരുത്, അവരൊക്കെ മൃങ്ങളാണ്. ഗണപതി ഹോമം നടത്താന്‍ പാടില്ല.
ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ തലയില്‍ മുണ്ടിട്ട് കടന്നിട്ടുള്ളത് അന്തര്‍ജനത്തിന് കൂട്ടുപോകാന്‍ മാത്രമാണെന്ന് വിശ്വസിക്കണം. കാടാമ്പുഴ ക്ഷേത്രത്തില്‍ പൂമൂടല്‍ കര്‍മ്മം കോടിയേരി ബാലകൃഷ്ണന്റെ പേര്‍ക്ക് മാത്രമേ നടത്താവൂ. മറ്റ് സഖാക്കള്‍ അവിടേക്ക് പ്രവേശിച്ച് പോകരുത്. ഇതൊക്കെ മാര്‍ക്സിസ്റ്റുകാര്‍ പറഞ്ഞില്ലെങ്കിലെ അതിശയിക്കാനുള്ളൂ.
അര്ജ്ജുനപണിക്കര് താണപ്പന്‍
സുല്‍ത്താന്‍ ബത്തേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: