കൊച്ചി: ശ്രീകൃഷ്ണജയന്തിദിനമായ ഇന്ന് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ നൂറ്റിമുപ്പത്തിരണ്ട് കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ നടക്കും. പതിനായിരത്തിലധികം രാധാകൃഷ്ണ വേഷമണിഞ്ഞ ബാലിക ബാലന്മാരുടെ നേതൃത്വത്തില്‍ നടക്കുന്ന ശോഭായാത്രകളില്‍ ആയിരകണക്കിന് ശ്രീകൃഷ്ണ ഭക്തര്‍ വാദ്യസംഘങ്ങളുടെയും ഭജനാസംഘങ്ങളുടെയും അകമ്പടിയാകും.
എറണാകുളം നഗരത്തില്‍ മറൈന്‍ഡ്രൈവ് ഹെലിപാഡ് പരിസരത്ത് നിന്ന് വൈകിട്ട് 4ന് ആരംഭിക്കുന്ന ശോഭായാത്ര ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷത്തിന്റെ ജില്ലാ സ്വാഗതസംഘം രക്ഷാധികാരി സ്വാമി പൂര്ണ്ണാമൃതാനന്ദപുരിയും അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍ നിന്ന് വൈകിട്ട് 4ന് ആരംഭിക്കുന്ന ശോഭായാത്ര ശ്രീകൃഷ്ണജയന്തി സ്വാഗതസംഘം ജില്ലാദ്ധ്യക്ഷന്‍ ഡോ.കെ.എസ്. രാധാകൃഷ്ണനും എറണാകുളം തിരുമല ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ നിന്ന് വൈകിട്ട് 4ന് ആരംഭിക്കുന്ന ശോഭായാത്ര ബാലഗോകുലം ജില്ലാരക്ഷാധികാരി ശ്രീകുമാരി രാമചന്ദ്രനും രവിപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര ബാലഗോകുലം മാര്‍ഗ്ഗദര്‍ശി എം.എ. കൃഷ്ണനും ശ്രീകൃഷ്ണവിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്യും.
ശോഭായാത്രകള്‍ രാജേന്ദ്ര മൈതാനിയില്‍ സംഗമിച്ച് മഹാശോഭായാത്രയായി എറണാകുളം ശിവക്ഷേത്രത്തില്‍ 7 മണിയോടെ ദീപാരാധനയോടെ സമാപിക്കും. തുടര്‍ന്ന് പ്രസാദവിതരണവും നടക്കും. തൃക്കാക്കര, തൃപ്പൂണിത്തുറ, ചോറ്റാനിക്കര, മരട്, പള്ളുരുത്തി, കൊച്ചി, വൈപ്പിന്‍ തുടങ്ങി ബാലഗോകുലത്തിന്റെ ഓരോ നഗര്‍ പ്രദേശങ്ങളിലും വിവിധ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ ശോഭായാത്രകള്‍ നടക്കുമെന്നും എല്ലാ ശോഭായാത്രകളും രക്ഷക് വിഭാഗത്തിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലായിരിക്കുമെന്നും ബാലഗോകുലം കൊച്ചി മഹാനഗര്‍ സമിതി അറിയിച്ചു.
ചോറ്റാനിക്കര നഗരത്തിന്റെ പരിധിയില്‍ വരുന്ന എടയ്ക്കാട്ട് വയല്‍, ആമ്പല്ലൂര്‍, മുളന്തുരുത്തി, ചോറ്റാനിക്കര പഞ്ചായത്തുകളിലായി ഇരുപത്തിനാല് ശോഭായാത്രകള്‍ സംഘടിപ്പിക്കും. എടയ്ക്കാട്ട് വയല്‍ പഞ്ചായത്തില്‍ നടക്കുന്ന ശോഭായാത്രകള്‍ വട്ടപ്പാറ ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന ശോഭായാത്ര തിരുമറയൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും. വെളിയനാട് വേഴത്തിനാട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര പേപ്പതി വഴി വെളിയനാട് ചിന്മയ അന്താരാഷ്ട്ര കേന്ദ്രത്തിലെ അയ്യപ്പന് കോവിലില്‍ സമാപിക്കും. വറുങ്ങിന്‍ ചുവട്, കട്ടിമുട്ട്, കൊല്ലംനിരപ്പേല്‍, പാര്‍പ്പാകോട് എന്നിവിടങ്ങളില്‍ നിന്ന് ആരംഭിക്കുന്ന ശോഭായാത്രകള്‍ തിരുമാറായിക്കുളം മഹാദേവ ക്ഷേത്രത്തില്‍ സമാപിക്കും.
മുളന്തുരുത്തി പഞ്ചായത്തില്‍ നടക്കുന്ന ശോഭായാത്രകള്‍ മറ്റപ്പിളളിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന രണ്ട് ശോഭായാത്രകളില്‍ ഒന്ന് തുരുത്തികര മഹാവിഷ്ണു ക്ഷേത്രത്തിലും മറ്റൊന്ന് പൈങ്ങാരപിളളി ശ്രീകൃഷ്ണപുരം ക്ഷേത്രത്തിലും സമാപിക്കും. തുപ്പുംപടി നടുവിലത്തടം ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര സുബ്രഹ്മണ്യ ക്ഷേത്രം വഴി പാമ്പറ മഹാദേവക്ഷേത്രത്തില്‍ സമാപിക്കുന്നു. തൃപ്പൂണിത്തുറ നഗര്‍ പരിധിയില്‍ എരൂര്‍ ഇരുമ്പനം മകളീയം പെരുന്നിനാകുളം , തിരുവാങ്കുളം പ്രദേശങ്ങളില്‍ ശോഭായാത്രകള്‍ നടക്കും. എരൂര്‍ പുത്തന്‍കുളങ്ങര മഹാദേവ ക്ഷേത്രം വൈമീതി ക്ഷേത്രം അയ്യമ്പിളളി കാവ് എന്നിവിടങ്ങളില്‍ നിന്ന് വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന ശോഭായാത്രകള്‍ ലേബര്‍ ജംഗ്ഷനില്‍ സംഗമിക്കുന്നു. മാത്തൂര്‍ കവല പിഷാരിക്കോവില്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ വൈകുന്നേരം 4 ന് ആരംഭിക്കുന്ന ശോഭായാത്രകള്‍ ഷാരിപ്പടി ജംഗ്ഷനില്‍ സംഗമിക്കുന്നു.വെളളാം ഭഗവതി ക്ഷേത്രം , പറമ്പാത്ത് ചൊവ്വ ഭഗവതി ക്ഷേത്രം , ഐരേറ്റില്‍ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്ന് വൈകുന്നേരം 4 ന് ആരംഭിക്കുന്ന ശോഭായാത്രകള്‍ ശാസ്താക്ഷേത്രത്തില്‍ സംഗമിക്കുന്നു. അന്തിമഹാകാളക്ഷേത്രം ഏലുമന ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്ന് വൈകുന്നേരം 4.30 ന് പോട്ടയില്‍ ജംഗ്ഷനില്‍ സംഗമിക്കുന്നു. മേല്‍ സൂചിപ്പിച്ച എല്ലാ ശോഭായാത്രകളും മുതുകുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ മഹാശോഭായാത്രയായി സമാപിക്കും.
ഇരുമ്പനം വട്ടോളിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നിന്നും വൈകിട്ട് 4 ന് ആരംഭിക്കുന്ന ശോഭായാത്ര മകളീയം കിഴക്കേ ആല്‍ത്തറയ്ക്ക് സമീപമുളള റോഡ് മാര്‍ഗം ഐശ്വര്യ നഗര്‍ കാവരപ്പറമ്പ് വഴി മകളീയം ശ്രീരാമ സ്വാമി ക്ഷേത്രത്തില്‍ സമാപിക്കും. ചിത്രപ്പുഴ കളരിക്കാമലയില് നിന്ന് വൈകിട്ട് 4ന് ആരംഭിക്കുന്ന ശോഭായാത്ര വായനശാല റോഡ് വഴി ചിത്രാഞ്ജലി ജംഗ്ഷനില്‍ പ്രവേശിച്ച് മുരുങ്ങേലിപ്പറമ്പ് വഴി പെരുന്നിനാകുളം മഹാദേവ ക്ഷേത്രത്തില്‍ സമാപിക്കും. കവലീശ്വരം എസ്എന്‍ഡിപി ഗുരുദേവ ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന ശോഭയാത്ര തിരുവാങ്കുളം മാരിയമ്മന്‍ കോവിലില്‍ നിന്നുളള ശോഭായാത്രയുമായി ബാലചന്ദ്രന് റോഡില്‍ വച്ച് സംഗമിച്ച് എന്‍.എസ്.എസ് കരയോഗത്തിന്റെ മുന്നിലുള്ള റോഡ് മാര്‍ഗം കേശവന് പടി വഴി തിരുവാങ്കുളം ജംഗ്ഷനില്‍ എത്തി തിരുവാങ്കുളം മഹാദേവ ക്ഷേത്രത്തില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: