കൊച്ചി: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് ഇന്ന് ഉച്ചയ്ക്ക് 3ന് അമ്പലമുകള്‍ ഭാരത് പെട്രോളിയം ലിമിറ്റഡ് സന്ദര്‍ശിക്കും. മലിനീകരണത്തെക്കുറിച്ചുള്ള പരാതിയെ കുറിച്ച് അനേ്വഷിക്കാനാണ് സന്ദര്‍ശനം. ജനങ്ങള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന സള്‍ഫര്‍ റിക്കവറി പ്ലാന്റ് ജനവാസകേന്ദ്രത്തിന് സമീപം സ്ഥാപിച്ചിരിക്കുന്നുവെന്ന പരാതിയെക്കുറിച്ച് കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ നേരിട്ട് അനേ്വഷിക്കും. ഭാരത് പെട്രോളിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജനവാസകേന്ദ്രങ്ങള്‍ക്ക് സമീപം പ്രവര്‍ത്തനം ആരംഭിക്കുന്നുവെന്ന പരാതിയും കമ്മീഷന് നേരിട്ട് അനേ്വഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: