കല്‍പ്പറ്റ: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് വയനാട് ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ബാല്യം വെല്ലുവിളി നേരിടുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ ‘സുരക്ഷിത ബാല്യം സുകൃത ഭാരതം’ എന്ന സന്ദേശം സമൂഹത്തിന് പകര്‍ന്നുനല്‍കിയാണ് ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ നടക്കുന്നത്. മുമ്പെന്നത്തെക്കാളും ബാല്യം ഭീഷണി നേരിടുകയാണ്. ശ്രീകൃഷ്ണന്റെ ജീവിതവും സന്ദേശവുമാണ് അതിജീവനത്തിനുള്ള മാര്‍ഗ്ഗമെന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുകയാണ്. കുട്ടികളുടെ അവകാശ സംരക്ഷണത്തിനും കര്‍ത്തവ്യങ്ങളെകുറിച്ച് ബോധവത്ക്കരിക്കുന്നതിനും ബാലഗോകുലം സൗരക്ഷികയിലൂടെ ശ്രമിച്ചുവരികയാണ്.
ശ്രീകൃഷ്ണജയന്തി ആ ഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് ഏഴിന് പതാകദിനമാചരിച്ചു. കല്‍പ്പറ്റ, മീനങ്ങാടി, ബത്തേരി, പുല്‍പ്പള്ളി, മാനന്തവാടി, പനമരം, നിരവില്‍പ്പുഴ, അമ്പലവയല്‍, കാ ട്ടിക്കുളം എന്നീ സ്ഥലങ്ങളില്‍ മഹാശോഭായാത്രകള്‍ നടക്കും. ജില്ലയിലെ മറ്റ് ഗ്രാമഗ്രാമാന്തരങ്ങളിലും നഗരവീഥികളിലും അഞ്ഞൂറോളം ശോഭായാത്രകളും ഇതിന് മുന്നോടിയായി സാംസ്ക്കാരിക സമ്മേളനങ്ങള്‍, വിവിധ മത്സരങ്ങള്‍ തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: