യാത്രക്കാരുടെ ശങ്ക തീര്‍ക്കാന്‍ കേന്ദ്രം നേരത്തെ തന്നെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍, കേരളത്തിലെ ദേശിയപാതയില്‍ ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ ഈ നിര്‍ദ്ദേശം നടപ്പാക്കാന്‍ ഒരു നടപടിയുമെടുത്തിട്ടില്ല. ദേശീയപാതകളില്‍ ഓരോ 50 കിലോമീറ്ററിലും പൊതു ശൗചാലയങ്ങള്‍ വേണമെന്നാണ് കേന്ദ്രത്തിന്റെ ചട്ടം. വിശ്രമമുറിയോ റെസ്റ്റോറന്റോ ഉള്‍പ്പെട്ട ടോയ്ലറ്റ് സമുച്ചയാണ് കേന്ദ്രം നിര്‍ദ്ദേശിച്ചത്. സംസ്ഥാന പാതകളില്‍ 40 കിലോ മീറ്ററിലും മലയോര പാതകളില്‍ 30 കിലോമീറ്ററിലും വിശ്രമമുറികളോട് കൂടിയ ടോയ്്ലറ്റ് സമുച്ചയം വേണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ ഇപ്പോഴും ചുവപ്പ് നാടയിലാണ്.
യാത്രക്കാര്‍ക്ക് ആശ്വാസമാകുന്നതിന്് പൊതു ടോയ്ലറ്റുകള് സ്ഥാപിക്കാന്‍ ആശ്വാസ് പബ്ലിക്ക് അമിനിറ്റീസ് ലിമിറ്റഡ് എന്ന കമ്പനിക്ക് സര്‍്ക്കാര്‍ 2013-ല്‍ രൂപം നല്‍കിയിരുന്നു്. 100 ടോയ്ലറ്റ് സ്ഥാപിക്കാനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും പിന്നീട് 34 ആയി കുറച്ചു. ഇതും ചുവപ്പുനാടയില്‍ കുരുങ്ങി. ലഘുഭക്ഷണശാലയോട് കൂടി 1200 ചതുരശ്ര മീറ്ററില്‍ 20 സെന്റ് സ്ഥലത്താണ് ഒരോ കേന്ദ്രവും വിഭാവനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: