കൊച്ചി: ഒരുകാലത്ത് ശങ്കതീര്‍ക്കാന്‍ ഇ-ടോയ്റ്റുകള്‍ വ്യാപാകമായി സ്ഥാപിച്ചു. ഇന്ന് അതില്‍ ഭൂരിഭാഗവും കാടുപിടിച്ച് കിടക്കുകയാണ്. ഇ-ടോയ്ലറ്റില് കയറി കാര്യം സാധിക്കാന്‍ മെട്രോ നഗരമായ കൊച്ചിയില്പ്പോലും ആളുകള്‍ മടിച്ചു. അതുകൊണ്ടുതന്നെ ലക്ഷക്കണക്കിന് രൂപയാണ് ഈ ഇനത്തില്‍ നഷ്ടമായത്. പലപ്പോഴും ആള്‍ത്തിരക്കുള്ള സ്ഥലത്തോട് ചേര്‍ന്നാണ് ഇ-ടോയ്ലറ്റ് സ്ഥാപിച്ചത്. ഇതുമൂലം സ്ത്രീകളില്‍ പലരും അതില്‍ കയറാന്‍ മടിച്ചു. മറ്റുള്ളവരാകട്ടെ ഇലക്ട്രോണിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ടോയ്ലറ്റില് കയറാന്‍ പേടിച്ചു. അങ്ങനെ നല്ലൊരു സംവിധാനം നോക്കുകുത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: