ബത്തേരി: ജീവിതത്തിന്റെ സമസ്തമേഖലകളിലും വിവര സാങ്കേതിക വിപ്ലവം പിടിമുറുക്കിയതോടെ തലമുറകളായി സമൂഹം കാത്തുസൂക്ഷിച്ച ജീവിത ചുറ്റുപാടുകളും അന്യമായിക്കഴിഞ്ഞു. പോയകാല തലമുറകളുടെ ബാല്യവും കൗമാരവും ചിട്ടപ്പെടുത്തുന്നതില്‍ നാട്ടിന്‍പുറങ്ങളിലെ കളിക്കളങ്ങളും ഗ്രന്ഥശാലകളുമെല്ലാം വഹിച്ചപങ്ക് വളരെ വലുതാണ്. അന്നത്തെ കേരളീയ പൊതുമണ്ഡലത്തില്‍ ഇത്തരം കായിക കൂട്ടങ്ങളും വായനശാലകളും നടത്തിയ ഇടപെടലുകളും ഇന്ന് ഇല്ലാതായിരിക്കുകയാണ്. വിദ്യാലയമുറ്റങ്ങളിലും പൊതു ഇടങ്ങളിലും ഉണ്ടായിരുന്ന മൈതാനങ്ങള്‍ പലതും പുതിയകാലത്തെ വികസന സങ്കല്‍പ്പങ്ങളുടെ പേരില്‍ കയ്യേറുകയോ ഇല്ലാതാവുകയോ ചെയ്ത് കഴിഞ്ഞു. ഇതില്‍ പലതിലും ബഹുനില കെട്ടിടങ്ങളും ഉയര്‍ന്നുകഴിഞ്ഞു.
പരസ്പര ബഹുമാനത്തിന്റേയും കൊടുക്കല്‍ വാങ്ങലുകളുടേയും ബാലപാഠങ്ങളും നാട്ടറിവുകളും പോയകാലത്തെ പരിശീലിപ്പിച്ച ഗ്രാമീണ രംഗത്തെ കാല്പന്ത്-കൈപ്പന്ത് കളികളും കബഡിക്കളങ്ങളുമെല്ലാം കാലത്തിന്റെ കുത്തൊഴുക്കില്‍ തിരോഭവിച്ചുകഴിഞ്ഞു. പകരം ഫെയ്ബുക്കും വാട്സ് ആപ്പും സ്മാര്ട്ട്ഫോണിലുമൊക്കെ നമ്മുടെ ബാല്യവും കൗമാരങ്ങളും രൂപപ്പെടുകയാണിന്ന്. പണ്ടത്തെ കളിക്കളങ്ങളും വായനശാലകളും നല്കിയ പേശീബലവും ചിന്താശേഷിയും ഡിജിറ്റല്‍ കളികളിലൂടെ കാലത്തിന് കൈമോശം വരുന്നുവെന്നാണ് പഠനങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നത്. കമ്പ്യൂട്ടറുകളുടെയും സ്മാര്‍ട്ട് ഫോണുകളുടേയും മുന്നില്‍ കുട്ടിക്കാലം തളയ്ക്കപ്പെടുമ്പോഴുണ്ടാകുന്ന മാനസികാരോഗ്യ പ്രശ്നങ്ങളും പുതിയ സാമൂഹിക വെല്ലുവിളിയാവുകയാണ്.
സ്വാശ്രയ വിദ്യാലയങ്ങളുടെ ക്രമാതീതമായ പെരുപ്പം വിദ്യാഭ്യസത്തെ കച്ചവടവത്ക്കരിച്ചതോടെ ഇത്തരം വിദ്യാലയങ്ങളില്‍ കായിക വിനോദങ്ങള്‍ക്ക് അവസരങ്ങള്‍ കുറയാന്‍ കാരണമായി. ഇന്നും സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ കായികവിനോദങ്ങള്ക്കുളള അവസരം സ്വശ്രയവിദ്യാലയങ്ങില് കാണാനില്ല. പൊതുസമൂഹത്തില്പോലും മുമ്പുണ്ടായിരുന്ന കൂട്ടായ്മകളും ബന്ധങ്ങളുമെല്ലാം കുറഞ്ഞുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: